Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2021 12:00 AM GMT Updated On
date_range 8 July 2021 12:00 AM GMTഫസൽ വധക്കേസ്: കോടതി വിധി സ്വാഗതാർഹം -പി. ജയരാജൻ
text_fieldsഫസൽ വധക്കേസ്: കോടതി വിധി സ്വാഗതാർഹം -പി. ജയരാജൻകണ്ണൂർ: തലശ്ശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട ഹൈകോടതി വിധി സ്വാഗതം ചെയ്ത് സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജന്‍. വൈകിയാണ് നീതി എത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു. സി.ബി.ഐ കൂട്ടിലിട്ട തത്തയായാണ് പ്രവര്‍ത്തിക്കുന്നത്. അതിൻെറ ഭാഗമായാണ് പുതിയ തെളിവുകള്‍ വന്നിട്ടും തുടരന്വേഷണം നടത്തി യഥാര്‍ഥ പ്രതികളായ ആര്‍.എസ്.എസുകാരെ ഉള്‍പ്പെടുത്താതിരിക്കാന്‍ ശ്രമിച്ചത്. ഹൈകോടതിയില്‍ രണ്ടര വര്‍ഷം മുമ്പാണ് ഫസലിൻെറ സഹോദരന്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഹരജിയുമായി എത്തിയത്. ഇപ്പോള്‍ പ്രതി ചേര്‍ത്തിരിക്കുന്ന കാരായി രാജന്‍ അടക്കമുള്ളവരല്ല ഇത് നടത്തിയതെന്നും ആര്‍.എസ്.എസുകാരാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. ഒന്നര വര്‍ഷത്തിന് ശേഷമാണ് കോടതി ഇത്തരത്തില്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.
Next Story