Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2021 12:03 AM GMT Updated On
date_range 6 July 2021 12:03 AM GMTകെ.ജി.ഒ.എ പോസ്റ്റർ പ്രചാരണം
text_fieldsകെ.ജി.ഒ.എ പോസ്റ്റർ പ്രചാരണംപടം....KGOA POSTER PRACHARANAM..... സ്ത്രീധന സമ്പ്രദായത്തിനെതിരെ കെ.ജി.ഒ.എ കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റ് പരിസരത്ത് നടത്തിയ പോസ്റ്റർ പ്രചാരണം (പടം knr deskൽ അയക്കും)കണ്ണൂർ: 'വിലപേശലല്ല വിവാഹം, സ്ത്രീധനം സാമൂഹിക വിപത്ത്' എന്ന മുദ്രാവാക്യമുയർത്തി സ്ത്രീധന സമ്പ്രദായത്തിനെതിരെ കെ.ജി.ഒ.എ കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റർ പ്രചാരണം നടത്തി. വർഗീയത ചെറുക്കുക, വിലക്കയറ്റം തടയുക, കേരള സർക്കാറിൻെറ സ്ത്രീപക്ഷ ബദൽ നയങ്ങൾക്ക് പിന്തുണ നൽകുക, സ്ത്രീധന സമ്പ്രദായത്തെയും ലിംഗനീതി നിഷേധങ്ങളെയും പ്രതിരോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ ഒമ്പത്, 10, 11 തീയതികളിൽ യൂനിറ്റുകളിൽ നടത്തുന്ന വനിത കൂട്ടായ്മയുടെ പ്രചാരണാർഥമാണ് പരിപാടി സംഘടിപ്പിച്ചത്. കലക്ടറേറ്റ് പരിസരത്ത് നടന്ന പരിപാടിക്ക് ജില്ല വനിത കൺവീനർ ഡോ. കെ.എം. രശ്മിത, വനിത നേതാക്കളായ ബിജി വർഗീസ്, എം.കെ. സൈബുന്നീസ, പി. രതീദേവി, പി.വി. ബീന, കെ.പി. ബിനിൽ ബാല എന്നിവർ നേതൃത്വം നൽകി. ഇതിൻെറ ഭാഗമായി ചൊവ്വാഴ്ച ജില്ലയിലെ എല്ലാ ഏരിയകളിലും പോസ്റ്റർ പ്രചാരണം സംഘടിപ്പിക്കും.
Next Story