Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2021 12:01 AM GMT Updated On
date_range 6 July 2021 12:01 AM GMTഅവന്തിക വധം: മാതാവ് കസ്റ്റഡിയിൽ തുടരുന്നു
text_fieldsകണ്ണൂർ: ചാലാട് കുഴിക്കുന്നിൽ ഒമ്പതുവയസ്സുകാരി അവന്തികയെ കൊലപ്പെടുത്തിയ കേസിൽ മാതാവ് കസ്റ്റഡിയിൽ തുടരുന്നു. കുഴിക്കുന്ന് 'ഐശ്വര്യ'യിൽ രാജേഷിൻെറ ഭാര്യയും കുടക് സ്വദേശിനിയുമായ വാഹിദയാണ് (40) കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിൽ തുടരുന്നത്. ഞായറാഴ്ച രാവിലെയാണ് അവന്തികയെ പൂട്ടിയ കിടപ്പുമുറിയിൽ അവശനിലയിൽ കണ്ടെത്തിയത്. രാജേഷും നാട്ടുകാരും ചേർന്ന് വാതിൽ ചവിട്ടിത്തുറന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന നാട്ടുകാരുടെ ആരോപണത്തെ തുടർന്ന് ടൗൺ പൊലീസിൽ രാജേഷ് നൽകിയ പരാതിയിൽ വാഹിദയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. വാഹിദ മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. മനോരോഗ വിദഗ്ധൻെറ നിർദേശത്തെ തുടർന്ന് കുട്ടി മരിച്ച കാര്യം വാഹിദയെ അറിയിക്കുകയോ കുട്ടിയുടെ മൃതദേഹം കാണിക്കുകയോ ചെയ്തില്ല. തിങ്കളാഴ്ച രാത്രി ജില്ല ആശുപത്രിയിൽ കഴിയവേ, പലതവണ മകളെ കാണണമെന്നാവശ്യപ്പെട്ടിരുന്നു. അസുഖബാധിതയായ തൻെറ മരണശേഷം മകൾ തനിച്ചാകുമെന്ന ചിന്തയെ തുടർന്നാണ് കുഞ്ഞിനെ അപകടപ്പെടുത്തിയതെന്ന് വാഹിദ പൊലീസിനോട് സമ്മതിച്ചിരുന്നു. അസുഖെത്ത തുടർന്ന് തന്നെ ആശുപത്രിയിൽ കൊണ്ടുപോകുമെന്നറിഞ്ഞ വാഹിദ, കഴിഞ്ഞദിവസം ഒരുമിച്ച് മരിക്കാമെന്ന് മകളോട് പറഞ്ഞതായാണ് വിവരം. നമുക്ക് ജീവിക്കാമെന്നും മരിക്കേണ്ടെന്നും അതിക്രമ സമയത്തും അവന്തിക അമ്മയോട് പറഞ്ഞതായും മൊഴിയിൽ പറയുന്നു. കുടകിലെ സമ്പന്ന കുടുംബാംഗമായ വാഹിദ ഗൾഫിലായിരുന്ന ഭർത്താവ് രാജേഷ് നാട്ടിലെത്തിയശേഷമാണ് ഏകമകൾക്കൊപ്പം കുഴിക്കുന്നിലെ വീട്ടിൽ താമസം തുടങ്ങിയത്. പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം അവന്തികയുടെ മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു.
Next Story