Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിദ്യാർഥികൾക്ക്...

വിദ്യാർഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി

text_fields
bookmark_border
വിദ്യാർഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകിന്യൂ മാഹി: ഓൺലൈൻ പഠനത്തിന് മതിയായ സ്മാർട്ട് ഫോണുകളില്ലാതെ പ്രയാസപ്പെടുന്ന കുറിച്ചിയിൽ ശ്രീനാരായണ വിലാസം സീനിയർ ബേസിക് സ്കൂളിലെ 11 വിദ്യാർഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി. അധ്യാപകർ, പൂർവ അധ്യാപകർ, മാനേജ്മൻെറ്, രക്ഷിതാക്കൾ, പൂർവ വിദ്യാർഥി സംഘടന സതീർഥ്യംഎന്നിവരുടെ സഹകരണത്തോടെയാണ് ഫോണുകൾ നൽകിയത്. സ്കൂളിലെ മൊബൈൽ ഫോൺ ലൈബ്രറിയിലേക്ക് ഫോണുകൾ സ്വീകരിച്ചശേഷം വിദ്യാർഥികളുടെ വീടുകളിലെത്തി ഫോണുകൾ കൈമാറുകയായിരുന്നു. പഞ്ചായത്ത് അംഗം ടി.എ. ഷർമിരാജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ടി.പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. പ്രഥമ പ്രധാനാധ്യാപകൻ കെ.പി. സജീന്ദ്രൻ, സതീർഥ്യം സെക്രട്ടറി എൻ.വി. അജയകുമാർ, കെ. സന്ധ്യാറാണി, രാജീവൻ മയലക്കര എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story