Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജില്ലയിൽ പെട്രോളിന്​...

ജില്ലയിൽ പെട്രോളിന്​ സെഞ്ച്വറി

text_fields
bookmark_border
ജില്ലയിൽ പെട്രോളിന്​ സെഞ്ച്വറികണ്ണൂർ: അടിക്കടിയുണ്ടാകുന്ന ഇന്ധന വിലയിൽ സെഞ്ച്വറിയടിച്ച്​ ജില്ലയിലെ പെട്രോൾ വില. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്​ച പെട്രോൾ വില​ ലിറ്ററിന്​ 100 കടന്നു. ആദ്യമായാണ്​ ജില്ലയിൽ പെട്രോൾ വില നൂറിലെത്തുന്നത്​. കണ്ണൂർ ടൗണിൽ പെട്രോളിന്​ 100.29 രൂപയും ഡീസലിന്​ 94.49 രൂപയുമാണ്​. ചെറുപുഴയിൽ രണ്ട്​ ദിവസം മുമ്പുതന്നെ പെട്രോൾ വില 100 കടന്നിരുന്നു. നിലവിൽ 100.78 രൂപയാണ്​ ഇവിടത്തെ വില. തലശ്ശേരിയിൽ പെട്രോളിന്​ 100.40 രൂപയും ഡീസലിന്​ 94.60 രൂപയുമാണ്​ വില. കേന്ദ്രഭരണ പ്രദേശമായ മാഹിയിൽ പെട്രോളിന്​ 95.49 രൂപയും ഡീസലിന്​ 90.57 രൂപയുമാണ്​. പ്രീമിയം പെട്രോളിന്​ മാഹിയിൽ 99.24 രൂപയാണ്​. കണ്ണൂരിൽ നേരത്തെതന്നെ പ്രീമിയത്തിന്​ 100 കടന്നിരുന്നു.
Show Full Article
TAGS:
Next Story