Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2021 11:58 PM GMT Updated On
date_range 5 July 2021 11:58 PM GMTസമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനം
text_fieldsസമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനംPy RMLA7 കണ്ടങ്കാളി സ്കൂൾ സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനത്തിൻെറ ഭാഗമായി സ്മാർട്ട് ഫോണുകൾ ടി.ഐ. മധുസൂദനൻ ഏറ്റുവാങ്ങുന്നുപയ്യന്നൂർ: കണ്ടങ്കാളി ഷേണായി സ്മാരക ഹയർ സെക്കൻഡറി സ്കൂൾ സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനവും സ്മാർട്ട് ഫോണുകളുടെ വിതരണോദ്ഘാടനവും ടി.ഐ. മധുസൂദനൻ എം.എൽ.എ നിർവഹിച്ചു. നിർധനരായ വിദ്യാർഥികൾക്കായി നാട്ടുകാരനും പ്രവാസിയുമായ കെ.കെ. രാജീവൻ 14 സ്മാർട്ട് ഫോണുകൾ നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി 5.60 ലക്ഷം രൂപയുടെ ചെക്ക് എം.എൽ.എക്ക് സ്കൂൾ അധികൃതർ കൈമാറി. പി.ടി.എ പ്രസിഡൻറ് കെ. കമലാക്ഷൻ അധ്യക്ഷത വഹിച്ചു. മുൻ നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ, വാർഡ് കൗൺസിലർമാരായ കെ. ബാലൻ, എം. ആനന്ദൻ, എം. പ്രസാദ്, വസന്ത രവി, ടി.പി. അനിൽകുമാർ, ഇ. ശാരിക, സ്കൂൾ പ്രിൻസിപ്പൽ പി.വി. വിനോദ്കുമാർ, പ്രധാനാധ്യാപകൻ സി.കെ. അംഗജൻ, മദർ പി.ടി.എ പ്രതിനിധി സീമ സുരേഷ്, ചന്ദ്രശേഖരപ്പൊതുവാൾ എന്നിവർ സംബന്ധിച്ചു.
Next Story