Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2021 11:58 PM GMT Updated On
date_range 5 July 2021 11:58 PM GMTഉത്തരവിറങ്ങിയിട്ട് മാസങ്ങളായിട്ടും മോട്ടോർ വാഹന വകുപ്പിൽ ഉദ്യോഗക്കയറ്റം വൈകുന്നു
text_fieldsഉത്തരവിറങ്ങിയിട്ട് മാസങ്ങളായിട്ടും മോട്ടോർ വാഹന വകുപ്പിൽ ഉദ്യോഗക്കയറ്റം വൈകുന്നുകണ്ണൂർ: മോട്ടോർ വാഹന വകുപ്പിൽ ജീവനക്കാരുടെ ഉദ്യോഗക്കയറ്റം, ഉത്തരവിറങ്ങിയിട്ടും വൈകിക്കുന്നതായി പരാതി. തെരഞ്ഞെടുപ്പ് സമയത്താണ് ഉത്തരവിറങ്ങിയത്. മാസങ്ങൾ കഴിഞ്ഞിട്ടും നിയമനം നടത്തുന്നതിൽ അപ്രഖ്യാപിത വിലക്ക് നിലനിൽക്കുന്നതായാണ് ജീവനക്കാർ പറയുന്നത്. ഹെഡ് അക്കൗണ്ടൻറ്, ഹെഡ് ക്ലർക്ക്, പി.ആർ.ഒ തസ്തികയിൽ ഉള്ളവരെ ജൂനിയർ സൂപ്രണ്ടുമാരായി ഉദ്യോഗക്കയറ്റം നൽകിയുള്ള ഉത്തരവിനാണ് അപ്രഖ്യാപിത വിലക്കുള്ളത്. കഴിഞ്ഞ വർഷം തയാറാക്കിയ പട്ടികയിൽ ഓപൺ വേക്കൻസികൾ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് റിപ്പോർട്ട് ചെയ്തത്. ഓപൺ വേക്കൻസികൾ റിപ്പോർട്ട് ചെയ്താൽ ഉടൻ പട്ടികയിലുള്ള ക്രമപ്രകാരം ഉദ്യോഗക്കയറ്റം നൽകി നിയമിക്കണമെന്നാണ് കേരള സർവിസ് റൂളിൽ നിഷ്കർഷിക്കുന്നത്. തെരഞ്ഞെടുപ്പ് ചട്ടമുള്ളതിനാലാണ് ഉദ്യോഗക്കയറ്റം വൈകിയതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ, മേയിൽ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച നടപടികൾ വൈകുകയാണ്. ഉദ്യോഗക്കയറ്റം വൈകുന്നത് പട്ടികയിലുള്ളവരുടെ സർവിസ്, പെൻഷൻ എന്നിവയെയും പ്രതികൂലമായി ബാധിക്കും. ജൂനിയർ സൂപ്രണ്ട് തസ്തികയിൽ നിയമനം ലഭിച്ചാൽ ഒരു വർഷം പ്രബേഷൻ കാലാവധി പൂർത്തിയാക്കേണ്ടതുണ്ട്. പട്ടികയിലുള്ള പലരുടെയും സർവിസ് ഒരു വർഷം കൊണ്ടു തീരുമെന്നതിനാൽ ഇനിയും വൈകിയാൽ ഉദ്യോഗക്കയറ്റം ലഭിച്ചാലും ഇവർക്ക് അതിൻെറതായ നേട്ടമുണ്ടാകില്ല. സർക്കാർ വകുപ്പിലെ വിരമിക്കൽ, പ്രമോഷൻ എന്നിവ ചങ്ങല രീതിയിലായതിനാൽ മേൽതട്ടിലുള്ള ജീവനക്കാരുടെ പ്രമോഷനനുസരിച്ചേ താഴേത്തട്ടിലുള്ളവർക്കും ഉദ്യോഗക്കയറ്റം ലഭിക്കുകയുള്ളൂ. ഏറ്റവും താഴേത്തട്ടിലുണ്ടാകുന്ന ഒഴിവുകൾക്കനുസരിച്ചാണ് പി.എസ്.സി ലിസ്റ്റിൽ നിന്നുള്ള പുതിയ നിയമനങ്ങളും നടത്തേണ്ടത്. പ്രമോഷൻ വൈകുന്നത് പി.എസ്.സി ലിസ്റ്റിലുള്ള ഉദ്യോഗാർഥികളുടെ ഭാവിയെയും പ്രതികൂലമായി ബാധിക്കും. മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ, സർക്കാർ സർവിസിൽ ഒഴിവുകൾ മുറക്കു നികത്തുന്നുണ്ടെന്നും ഒരു തരത്തിലുള്ള നിയമനിരോധനവും ഇല്ലെന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുേമ്പാഴാണ് സർക്കാറിൻെറ പ്രധാന വകുപ്പിൽ പ്രമോഷൻ കാര്യത്തിൽ അപ്രഖ്യാപിത നിരോധനം നിലനിൽക്കുന്നത്.
Next Story