Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2021 12:00 AM GMT Updated On
date_range 5 July 2021 12:00 AM GMTനടുവില്‍ പഞ്ചായത്തിനെ ദത്തെടുത്ത് ജോണ്‍ ബ്രിട്ടാസ് എം.പി
text_fieldsശ്രീകണ്ഠപുരം: നടുവില്‍ ഗ്രാമപഞ്ചായത്തിനെ കേന്ദ്രസര്‍ക്കാറിൻെറ 'സഖി' പദ്ധതിയിൽ ഉള്‍പ്പെടുത്തി ദത്തെടുക്കുന്നതിന് ശിപാര്‍ശ നല്‍കി ജോണ്‍ ബ്രിട്ടാസ് എം.പി. ഇതോടെ ഓരോ എം.പിമാര്‍ക്കും വികസന പദ്ധതികള്‍ക്കായി വര്‍ഷന്തോറും അനുവദിക്കുന്ന ഒരു കോടി രൂപയാണ് നടുവില്‍ പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിക്കുക. കേന്ദ്രസര്‍ക്കാറില്‍ നിന്നും കൂടുതല്‍ ഫണ്ടുകള്‍ ലഭ്യമാക്കാന്‍ പരിശ്രമിക്കുമെന്നും നടുവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബേബി ഓടംപള്ളിയെ എം.പി അറിയിച്ചു. വൈതല്‍മല, പാലക്കയംതട്ട് എന്നിവ നടുവില്‍ പഞ്ചായത്തിലാണ്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസുമൊത്ത് ഇവിടം സന്ദര്‍ശിച്ച് ടൂറിസം വികസനത്തിന് മാസ്റ്റര്‍പ്ലാന്‍ തയാറാക്കും. എം.പിയുടെ ആദ്യഫണ്ട് നടുവില്‍ പഞ്ചായത്ത് വികസനത്തിന് നീക്കിവെച്ചത് ഏറെ ഗുണകരമാകുമെന്നാണ് ജനങ്ങളുടെ കണക്കുകൂട്ടൽ. .............. ബാറിലേക്ക് തൊഴിലാളികളുടെ മാർച്ച് ശ്രീകണ്ഠപുരം: പിരിച്ചുവിട്ട തൊഴിലാളികളെ അടിയന്തരമായി ജോലിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ശ്രീകണ്ഠപുരം സമുദ്ര ബാറിലേക്ക് തൊഴിലാളികൾ പ്രതിഷേധമാർച്ച് നടത്തി. സി.ഐ.ടി.യു ജില്ല പ്രസിഡൻറ് സി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി. മാധവൻ അധ്യക്ഷത വഹിച്ചു. എം.സി. ഹരിദാസൻ, എം. ബാബുരാജ്, ടി.ആർ. നാരായണൻ, കെ.വി. തമ്പാൻ, എം.വി. സന്തോഷ് എന്നിവർ സംസാരിച്ചു. അഡ്വ. എം.സി. രാഘവൻ സ്വാഗതം പറഞ്ഞു. .......... യൂത്ത് കോൺഗ്രസ് പ്രതിഷേധ സദസ്സ് ശ്രീകണ്ഠപുരം: യൂത്ത് കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റി ജനകീയ വിചാരണ സദസ്സ് സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. മിൽട്ടൺ മൈക്കിൾ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ടി.പി. അഷ്റഫ്, രാമ്പേത്ത് രാജേഷ്, ഇ.കെ. കുര്യൻ, ജിനു വലക്കമറ്റത്തിൽ, സനൽ പാമ്പാറ, ജോസ്‌മോൻ കുഴിവേലിൽ തുടങ്ങിയവർ സംസാരിച്ചു. ..........---------------- ശ്രീകണ്ഠപുരം പട്ടിക വികസന സഹകരണ സംഘത്തിന് പുരസ്കാരം ശ്രീകണ്ഠപുരം: അന്തർ ദേശീയ സഹകരണ ദിനാചരണത്തിൻെറ ഭാഗമായി സഹകരണ വകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരം ശ്രീകണ്ഠപുരം പട്ടികജാതി വികസന സഹകരണ സംഘത്തിന്. സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ പട്ടികജാതി വികസന സഹകരണ സംഘമായാണ് ശ്രീകണ്ഠപുരം സഹകരണ സംഘത്തെ തിരഞ്ഞെടുത്തത്. 1989ലാണ് 250 മെംബർമാരുമായി സംഘം പ്രവർത്തനമാരംഭിച്ചത്. നിലവിൽ 5996 മെമ്പർമാരും 24 ലക്ഷം മൂലധനവും സംഘത്തിനുണ്ട്. 10 വർഷമായി ലാഭകരമായി പ്രവർത്തിക്കുന്ന സംഘത്തിനു കീഴിൽ സൂപ്പർ മാർക്കറ്റും പ്രവർത്തിക്കുന്നുണ്ട്. ഇരിക്കൂറിൽ സംഘത്തിൻെറ ശാഖയുമുണ്ട്. പ്രസിഡൻറ് കെ. ജനാർദനനും സെക്രട്ടറി ടി. പ്രീതയുമാണ് ബാങ്കിനെ നയിക്കുന്നത്. ...
Next Story