Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2021 12:00 AM GMT Updated On
date_range 5 July 2021 12:00 AM GMTസുരേഷിെൻറ െകെയിലുണ്ട്, സുൽത്താെൻറ െകെയൊപ്പ്
text_fieldsസുരേഷിൻെറ െകെയിലുണ്ട്, സുൽത്താൻെറ െകെയൊപ്പ് രാഘവൻ കടന്നപ്പള്ളി പയ്യന്നൂർ: സുരേഷിൻെറ ഫയലിലുണ്ട് വിശ്വവിഖ്യാതമായ ആ െകെയൊപ്പ്. മറ്റേത് ഉപഹാരങ്ങളെക്കാളും വലിയ നിധിയായി ആ െകെയൊപ്പ് പതിഞ്ഞ കത്ത് സുരേഷ് അന്നൂർ എന്ന മഷിക്കുത്തിൻെറ കലാകാരൻ സൂക്ഷിക്കുന്നു 28 വർഷങ്ങൾക്ക് മുമ്പ് തന്നെ തേടിയെത്തിയ കത്തിലെ ൈകയൊപ്പിൻെറയും ചിത്രം നന്നായി, ധാരാളം വരക്കുക എന്ന സ്നേഹം നിറഞ്ഞ വാക്കുകളുടെയും അമൂല്യത തിരിച്ചറിഞ്ഞ ചിത്രകാരൻ തൻെറ സർഗസഞ്ചാരത്തിനത് ഊർജമായതായും വിശ്വസിക്കുന്നു. കുഞ്ഞുകുഞ്ഞു കഥകളിലൂടെ ലോകത്തോളം വളർന്ന എഴുത്തുകാരന് ആദരമായി കുഞ്ഞുകുഞ്ഞു കുത്തുകൾ കൊണ്ട് ചിത്രമെഴുതിയ സുരേഷ് അന്നൂർ ബഷീറിനെ കുത്തിലൂടെ ആവാഹിച്ചയച്ചുകൊടുത്തപ്പോൾ മറുപടി പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ, അധ്യാപകൻ കൂടിയായ കലാകാരനെ തേടി അധികം വൈകാതെ കഥകളുടെ സുൽത്താൻ സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറിൻെറ കൈപ്പടയിലുള്ള ആ കത്ത് വന്നു. വലുപ്പ ചെറുപ്പത്തിൻെറ മതിലുകളില്ലാത്ത സുൽത്താൻ അതോടെ സുരേഷിൻെറ ഹൃദയത്തിൽ ഇടം പിടിക്കുകയും ചെയ്തു. കഥകൾ വായിച്ചും കഥാകൃത്തിനെ ആഴത്തിലറിഞ്ഞും ആരാധന തോന്നിയ സുരേഷ് അന്നൂർ ബഷീറിന് കുത്തുകളിലൂടെ തയാറാക്കിയ ചിത്രം തപാലിൽ അയച്ച് നൽകുകയായിരുന്നു. ഇന്ന് ബഷീറിൻെറ ഓർമദിനത്തിൽ വിശ്വവിഖ്യാതമായ കത്ത് തൻെറ നിധിശേഖരത്തിൽ ഉള്ളതിൻെറ ആവേശത്തിലാണ് സുരേഷ് അന്നൂർ. ഗാനഗന്ധർവൻ യേശുദാസ്, മലയാളത്തിൻെറ വാനമ്പാടി കെ.എസ്. ചിത്ര, നടൻ മോഹൻലാൽ, മമ്മൂട്ടി, വിവിധ സാംസ്കാരിക നായകർ, രാഷ്ട്രീയ നേതാക്കൾ, സ്വാതന്ത്ര്യ സമര സേനാനികൾ തുടങ്ങിയവരുടെ ഡോട്ട് ചിത്രങ്ങൾ വരച്ച് പേരെടുത്ത കലാകാരനാണ് സുരേഷ്. വിദ്യാലയങ്ങളിൽ തങ്ങളുടെ വിദ്യാർഥികൾ പിരിഞ്ഞു പോകുമ്പോൾ അവരുടെ ഡോട്ട് കാരിക്കേച്ചർ വരച്ചു നൽകാറുള്ളത് വാർത്തപ്രാധാന്യം നേടിയിരുന്നു.
Next Story