Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൊളക്കാട് വഴി...

കൊളക്കാട് വഴി കണ്ണൂരിലേക്ക്​ ബസ് പുനരാരംഭിക്കണമെന്ന് നാട്ടുകാർ

text_fields
bookmark_border
കൊട്ടിയൂര്‍: കൊട്ടിയൂരില്‍ നിന്ന് കൊളക്കാട് വഴി കണ്ണൂരിലേക്ക് സര്‍വിസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി സര്‍വിസ് പുനരാരംഭിക്കണമെന്ന് നാട്ടുകാർ. ബസ് നിര്‍ത്തലാക്കിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. കൊളക്കാട് വഴിയുള്ള ഏക കെ.എസ്.ആര്‍.ടി.സി ബസ്​ സര്‍വിസ് നിര്‍ത്തിയതോടെ കൊളക്കാട് പ്രദേശത്തുള്ള യാത്രക്കാരാണ് ദുരിതത്തിലായത്. കൂടാതെ കണ്ണൂരിലേക്ക് രാവിലെ പോകുന്ന നിരവധി യാത്രക്കാരും കൊളക്കാട് ഭാഗത്തുണ്ട്. ബസ് നിര്‍ത്തിയതോടെ കണ്ണൂരിലേക്ക് ആശുപത്രിയിലും മറ്റ് ആവശ്യങ്ങള്‍ക്കും ടാക്സി വിളിച്ചു പോകേണ്ട ഗതികേടിലാണ് നാട്ടുകാർ.
Show Full Article
TAGS:
Next Story