Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2021 11:59 PM GMT Updated On
date_range 4 July 2021 11:59 PM GMTവിടവാങ്ങി; ആതുര സേവനത്തിെൻറ സൗമ്യ സാന്നിധ്യം
text_fieldsവിടവാങ്ങി; ആതുര സേവനത്തിൻെറ സൗമ്യ സാന്നിധ്യം പയ്യന്നൂർ: ഡോ. വി. മോഹനൻ രോഗികളോടും ബന്ധുക്കളോടും അധികമൊന്നും സംസാരിക്കാറില്ല. പതിഞ്ഞ ശബ്ദത്തിൽ കാര്യം പറയും. പലപ്പോഴും നീണ്ട മൗനത്തിലായിരിക്കും ഡോക്ടർ. എന്നാൽ, ഈ മൗനം ചികിത്സയുടെ വാചാലതയെയാണ് അടയാളപ്പെടുത്തിയിരുന്നതെന്ന് ആ കൈപ്പുണ്യം അനുഭവിച്ചവർക്കറിയാം. ഡോക്ടറുടെ ആകസ്മിക വിടചൊല്ലലിൻെറ ആഘാതത്തിലാണ് ജന്മനാടായ രാമന്തളിയും കഴിവ് അനുഭവിച്ചറിഞ്ഞ പയ്യന്നൂരും. വിശദ പരിശോധനക്ക് ശേഷം മാത്രമെ മരുന്ന് എഴുതിക്കൊടുക്കാറുള്ളൂ. വിദഗ്ധ ചികിത്സ അനിവാര്യമെങ്കിൽ തുറന്നു പറയാനും മടിക്കാറില്ല. ഒരു നെഞ്ചുവേദന തോന്നിയാൽ പയ്യന്നൂർക്കാരുടെ മനസ്സ് ആദ്യം തേടിയെത്തുന്നത് മോഹനൻ ഡോക്ടറെയായിരിക്കും. കൃത്യസമയത്ത് രോഗനിർണയം നടത്തി ചികിത്സിച്ച് ജീവിതത്തിലേക്കു കൊണ്ടുവന്നവരുടെ വലിയനിര തന്നെയുണ്ട് നാട്ടിൽ. വളരെ പാവപ്പെട്ട ജീവിത സാഹചര്യത്തിൽ ജനിച്ച് വളരെ കഷ്ടപ്പെട്ടു പഠിച്ച് ഡോക്ടർ പദത്തിലെത്തിയ അദ്ദേഹം മേഖലയിലെ തിളങ്ങുംതാരമായി മാറിയത് സ്വാഭാവികം. ശാരീരികമായ ബുദ്ധിമുട്ടിനെത്തുടർന്ന് ആതുരശുശ്രൂഷ മേഖലയിൽ പ്രവർത്തിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കി സ്വയം വിരമിച്ച് തൊഴിലിനോടും ജനങ്ങളോടും നീതി പുലർത്തുക കൂടി ചെയ്തു അവസാനകാലം ആ നന്മമനസ്സ്.
Next Story