Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2021 12:06 AM GMT Updated On
date_range 3 July 2021 12:06 AM GMTമൂന്നുലക്ഷവും ഒന്നരപ്പവനും കവർന്നു
text_fieldsമൂന്നുലക്ഷവും ഒന്നരപ്പവനും കവർന്നു പഴയങ്ങാടി: വീട്ടിലെ അലമാരയിൽ സൂക്ഷിച്ച മൂന്നുലക്ഷം രൂപയും ഒന്നരപ്പവന്‍റെ സ്വർണാഭരണങ്ങളും കവർന്നതായി പരാതി. വെങ്ങരയിലെ കെ.വി. പവിത്രന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. വെള്ളിയാഴ്ച രാവിലെ പവിത്രനും ഭാര്യയും വീട് അടച്ച് ജോലിക്ക് പോയതായിരുന്നു. വൈകീട്ട് അഞ്ചോടെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി കണ്ടെത്തിയത്. വീടിൻെറ നിർമാണ പ്രവർത്തനങ്ങൾക്കായി നീക്കിവെച്ച തുകയാണിതെന്നും രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ രണ്ടാം നിലയുടെ ഗ്രിൽസ് അടക്കാൻ മറന്നതായും പഴയങ്ങാടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
Next Story