Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2021 12:04 AM GMT Updated On
date_range 3 July 2021 12:04 AM GMTകാരുണ്യത്തിലേക്ക് 'ഡബ്ൾ ബെൽ'
text_fieldsകാരുണ്യത്തിലേക്ക് 'ഡബ്ൾ ബെൽ'(Photo ktba karunyayathra.jpg കാരുണ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കൂത്തുപറമ്പ് എസ്.ഐ സന്ദീപ് നിർവഹിക്കുന്നു കൂത്തുപറമ്പ്: മഹാമാരിക്കാലത്തും സഹപ്രവർത്തകൻെറ ചികിത്സക്കായി കാരുണ്യ യാത്ര നടത്തി സ്വകാര്യ ബസ് ജീവനക്കാർ മാതൃകയായി. കൂത്തുപറമ്പ് -ആമ്പിലാട് ചോരക്കുളത്തെ കൃഷ്ണാമൃതത്തിൽ കെ.വി. ദിജേഷിൻെറചികിത്സക്കായി പണം സ്വരൂപിക്കുന്നതിൻെറ ഭാഗമായിട്ടായിരുന്നു കാരുണ്യയാത്ര. ദിജേഷ് ഏറെക്കാലം ജോലി നോക്കിയിരുന്ന തീർഥം ബസാണ് കൂത്തുപറമ്പ് -വായന്നൂർ -പേരാവൂർ റൂട്ടിൽ കാരുണ്യ യാത്ര നടത്തിയത്. ബസ് ജീവനക്കാരോടൊപ്പം ഉടമ ഉമേഷും ചികിത്സക്കായി മുന്നിട്ടിറങ്ങുകയായിരുന്നു. യാത്രക്കാർ അകമഴിഞ്ഞ സഹായമാണ് നൽകിയത്. രണ്ട് വർഷത്തിലധികമായി വൃക്ക തകരാറിലായതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ് ദിജേഷ്. ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസിന് വിധേയമാകണം. ഭാര്യയും മകനുമടങ്ങുന്ന കുടുംബം ചികിത്സ ചെലവ് കണ്ടെത്താനാകാതെ ഉഴലുകയാണ്. ഉടൻ വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതേ ത്തുടർന്നാണ് സഹപ്രവർത്തകൻെറ ജീവൻ രക്ഷിക്കാനായി ബസ് ജീവനക്കാർ രംഗത്തെത്തിയത്. ജീവനക്കാരുടെ ഒരു ദിവസത്തെ വേതനവും ചികിത്സ സഹായത്തിന് നൽകും. കാരുണ്യയാത്രയുടെ ഫ്ലാഗ് ഓഫ് കൂത്തുപറമ്പ് എസ്.െഎ കെ.ടി. സന്ദീപ് നിർവഹിച്ചു. ദിജേഷ് ചികിത്സ സഹായ കമ്മിറ്റി ചെയർമാൻ വി. പ്രഭാകരൻ, ജനറൽ കൺവീനർ സി.കെ. സുരേഷ്, ട്രഷറർ വിജീഷ്, ബസ് ഉടമ സി. ഉമേഷ്, ഡ്രൈവർ ലാലു, കണ്ടക്ടർ പ്രശാന്ത്, ലിജിൻ, വിഷ്ണു, രമേശൻ തുടങ്ങിയവർ നേതൃത്വം നൽകി.
Next Story