Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2021 12:01 AM GMT Updated On
date_range 3 July 2021 12:01 AM GMTപോക്സോ കേസ്: വ്യവസായ പ്രമുഖെൻറ ജാമ്യഹരജിയിൽ തിങ്കളാഴ്ച വാദം
text_fieldsപോക്സോ കേസ്: വ്യവസായ പ്രമുഖൻെറ ജാമ്യഹരജിയിൽ തിങ്കളാഴ്ച വാദം തലശ്ശേരി: പോക്സോ കേസിൽ റിമാൻഡിലായ തലശ്ശേരിയിലെ വ്യവസായ പ്രമുഖൻ ജാമ്യം അനുവദിക്കണമെന്നപേക്ഷിച്ച് ഒന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതിയെ സമീപിച്ചു. അഡ്വ. കെ. വിശ്വൻ മുഖേന സമർപ്പിച്ച ജാമ്യ ഹരജിയിൽ ജഡ്ജി എ.വി. മൃദുല തിങ്കളാഴ്ച വാദം കേൾക്കും. കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് കോടതി നിർദേശം നൽകി. തലശ്ശേരിയിലും വിദേശത്തും നിരവധി സ്ഥാപനങ്ങളുള്ള കുയ്യാലിയിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാകണ്ടി ഷറഫുദ്ദീനാണ് (68) ജാമ്യ ഹരജി നൽകിയത്. ദമ്പതികൾ ആസൂത്രിതമായി വീട്ടിലെത്തിച്ച പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിന് തിങ്കളാഴ്ചയാണ് പ്രതിയെ ധർമടം പൊലീസ് ഇൻസ്പെക്ടർ അബ്ദുൽ കരിം വീട്ടിലെത്തി പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തശേഷം ഇരയുടെ സാക്ഷ്യപ്പെടുത്തലോടെ അറസ്റ്റുരേഖപ്പെടുത്തുകയായിരുന്നു. റിമാൻഡ് ചെയ്ത ഷറഫുദ്ദീനെ ജയിലിലേക്കുള്ള വഴിയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വിവാദമായിരുന്നു. കഴിഞ്ഞ ദിവസം ഇയാളെ ജയിലിലേക്ക് മാറ്റിയിരുന്നു.
Next Story