Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2021 11:59 PM GMT Updated On
date_range 2 July 2021 11:59 PM GMTഗതാഗതത്തിനൊരുങ്ങി കൂട്ടുപുഴ പാലം
text_fieldsഗതാഗതത്തിനൊരുങ്ങി കൂട്ടുപുഴ പാലം പടം :irit 4th span നാലാം സ്പാനിൻെറ പണി പൂർത്തിയായ കൂട്ടുപുഴ പാലംരണ്ടുമാസത്തിനകം തുറക്കാനാവുമെന്ന് പ്രതീക്ഷഇരിട്ടി: തലശ്ശേരി -വളവുപാറ കെ.എസ്.ടി.പി അന്തർസംസ്ഥാന പാതയിലെ കൂട്ടുപുഴ പുതിയ പാലം നിർമാണ പ്രവൃത്തി പുരോഗമിക്കുന്നു. നാലാമത്തെ സ്പാനിൻെറ നിർമാണവും പൂർത്തിയായതോടെ സെപ്റ്റംബർ അവസാന വാരത്തോടെ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.കർണാടകയുടെ തടസ്സവാദം മൂലം മൂന്നുവർഷമായി മുടങ്ങിക്കിടന്നിരുന്ന പാലത്തിൻെറ പുനർനിർമാണം സാങ്കേതിക അനുമതി ലഭിച്ചതോടെ കഴിഞ്ഞ ജനുവരിയിലാണ് പുനരാരംഭിച്ചത്. ലോക്ഡൗൺ പ്രതിസന്ധിയിലും പ്രവൃത്തി തുടരാൻ കഴിഞ്ഞത് പാലം നിർമാണത്തിന് വേഗമേകി. അഞ്ചു സ്പാനുകളോട് കൂടിയുള്ള പാലത്തി ൻെറ നാല് സ്പാനിൻെറ നിർമാണവും പൂർത്തിയായി. നിലവിലെ സാഹചര്യത്തിൽ സെപ്റ്റംബർ അവസാനവാരത്തോടെ നിർമാണം പൂർത്തിയാക്കി പാലം ഗതാഗത്തിന് തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപകടാവസ്ഥയിലായ കൂട്ടുപുഴ പഴയ പാലത്തിലെ ടാറിങ് ഉൾപ്പെടെ തകർന്നതിനാൽ ഇതുവഴിയുള്ള യാത്രയും ദുരിതപൂർണമായിരിക്കുകയാണ്. പുതിയ പാലം യാഥാർഥ്യമാകും വരെയെങ്കിലും പഴയ പാലം സംരക്ഷിക്കാൻ നടപടിയില്ലാത്തതും പ്രതിഷേധങ്ങൾക്ക് കാരണമാകുന്നു. തലശ്ശേരി -വളവുപാറ റോഡ് നവീകരണ പദ്ധതിയിൽ കൂട്ടുപുഴ ഉൾപ്പെടെ ഏഴ് പാലങ്ങൾ നിർമിക്കുന്നതിൽ എരഞ്ഞോളി, കൂട്ടുപുഴ പാലങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
Next Story