Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2021 11:58 PM GMT Updated On
date_range 2 July 2021 11:58 PM GMTമിനറൽ മണ്ണുമായി മൂന്നു ലോറികൾ പിടിയിൽ
text_fieldsമിനറൽ മണ്ണുമായി മൂന്നു ലോറികൾ പിടിയിൽ പടം.pyr minaral mannu.jpg പരിയാരം പൊലീസ് പിടികൂടിയ മിനറൽ മണ്ണ് കടത്തിയ വാഹനങ്ങൾപാലക്കാട്, വാളയാർ തുടങ്ങിയ സ്ഥലങ്ങളിലെ സിമൻറ് നിർമാണ കമ്പനികളിലേക്ക് കൊണ്ടുപോവുകയായിരുന്നു മണ്ണ്പയ്യന്നൂർ: അനധികൃതമായി മിനറൽ മണ്ണ് കയറ്റിവന്ന വാഹനങ്ങൾ പൊലീസ് പിടികൂടി. പരിയാരം സ്റ്റേഷൻ ഓഫിസർ എം.ജെ. ജിജോയും സംഘവുമാണ് മണ്ണ് കയറ്റിയ മൂന്ന് വാഹനങ്ങൾ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി പറവൂർ കാരക്കുണ്ട് ഭാഗത്ത് വാഹന പരിശോധനക്കിടെയാണ് മൂന്ന് നാഷനൽ പെർമിറ്റ് ലോറികൾ പിടിയിലായത്. സ്റ്റേഷൻ ഓഫിസർക്കുപുറമെ എസ്.ഐ ടി.എസ്. ശ്രീജിത്തും സംഘത്തിലുണ്ടായിരുന്നു. പാലക്കാട്, വാളയാർ തുടങ്ങിയ സ്ഥലങ്ങളിലെ സിമൻറ് നിർമാണ കമ്പനികളിലേക്ക് കൊണ്ടുപോവുകയായിരുന്നു മിനറൽ മണ്ണ്. വാഹനങ്ങൾ പരിയാരം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പിടികൂടിയ വാഹനം ജിയോളജി വകുപ്പിന് കൈമാറും. ഒരു വാഹനത്തിന് ഒരു ലക്ഷം രൂപയോളം പിഴ ചുമത്തും.
Next Story