Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2021 12:02 AM GMT Updated On
date_range 1 July 2021 12:02 AM GMTഇന്ധനക്കൊള്ളക്കെതിരെ എൽ.ഡി.എഫ് പ്രതിഷേധം
text_fieldsbookmark_border
ഇന്ധനക്കൊള്ളക്കെതിരെ എൽ.ഡി.എഫ് പ്രതിഷേധം പടം...സന്ദീപ്.കണ്ണൂർ: കേന്ദ്ര സർക്കാറിൻെറ ഇന്ധനക്കൊള്ളക്കെതിരെ ജില്ലയിലെങ്ങും എൽ.ഡി.എഫ് പ്രതിഷേധം. പഞ്ചായത്തിൽ ഒരു വാർഡിൽ 25 കേന്ദ്രത്തിലും കോർപറേഷൻ – നഗരസഭ വാർഡുകളിൽ 100 കേന്ദ്രത്തിലുമാണ് സമരം സംഘടിപ്പിച്ചത്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ പാപ്പിനിശ്ശേരി ഐക്കലിലും കെ.കെ. ശൈലജ എം.എൽ.എ മട്ടന്നൂർ നെല്ലൂന്നിയിലും ഉദ്ഘാടനം ചെയ്തു. കണ്ണൂർ തെക്കീബസാറിൽ കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡൻറ് രാമചന്ദ്രൻ കടന്നപ്പള്ളിയും കണ്ണൂർ വനിത കോളജിന് മുന്നിലും ശ്രീപുരത്തും കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി. ജോസും കാൽടെക്സിൽ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനും കണ്ണൂർ പഴയ ബസ്സ്റ്റാൻഡിൽ സി.പി.ഐ ജില്ല സെക്രട്ടറി പി. സന്തോഷ്കുമാറും സമരം ഉദ്ഘാടനം ചെയ്തു. പാട്യം കൊട്ടയോടിയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story