Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദേ പോയി, ദാ വന്നു......

ദേ പോയി, ദാ വന്നു... തുരത്തിയ കാട്ടാനകൾ വീണ്ടും ആറളം ഫാമിലെത്തി

text_fields
bookmark_border
ദേ പോയി, ദാ വന്നു... തുരത്തിയ കാട്ടാനകൾ വീണ്ടും ആറളം ഫാമിലെത്തി photo.പുലിവാലുപിടിച്ച് വനപാലകർകേളകം: തുരത്തിയോടിച്ചാലും ആറളം ഫാമിലെ നിശ്ചിതസ്ഥാനത്ത് മടങ്ങിയെത്തുമെന്ന നിശ്ചയദാർഢ്യത്തിലാണ് ആറളം വന്യജീവി സങ്കേതത്തിലേക്ക് നാടുകടത്തിയ കാട്ടാനകൾ. ആറളം ഫാമിൽനിന്ന് കഴിഞ്ഞ ദിവസം വനത്തിലേക്ക് തുരത്തിയ കാട്ടാനകളിൽ നാലെണ്ണം ഫാമിലേക്കുതന്നെ മടങ്ങിയെത്തി. ഒമ്പതാം ബ്ലോക്കിൽ ആനമതിൽ തകർത്താണ് ആനകൾ ഫാമിലേക്ക് കടന്നത്. മടങ്ങിയെത്തിയ കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിൽ ചുറ്റിക്കറങ്ങുകയാണ്. ആനകളെ ശ്രമകരമായി വനത്തിലേക്ക് വിരട്ടിയോടിച്ചാലും അവ മടങ്ങിയെത്തുന്നത് വനപാലകർക്കും വെല്ലുവിളിയായി. ആറളം ഫാമിൽ കാട്ടാനകളുടെ വിഹാരം തടയാൻ വനംവകുപ്പ് അധികൃതർ വീണ്ടും നടപടി തുടരും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 22 ആനകളെ ഫാമിൽനിന്ന് വനത്തിേലേക്ക് കടത്തിവിട്ടിരുന്നു. ഇവയാണ് ഫാമിലെ വിളനിലത്തിലേക്ക് പ്രയാണം തുടങ്ങിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story