Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2021 12:00 AM GMT Updated On
date_range 1 July 2021 12:00 AM GMTദേശീയ വിദ്യാഭ്യാസ നയം; അക്കാദമിക വിരുദ്ധ ആശയങ്ങൾ പിൻവലിക്കണം
text_fieldsദേശീയ വിദ്യാഭ്യാസ നയം; അക്കാദമിക വിരുദ്ധ ആശയങ്ങൾ പിൻവലിക്കണംകണ്ണൂർ: ദേശീയ വിദ്യാഭ്യാസനയത്തിലെ അക്കാദമിക വിരുദ്ധ ആശയങ്ങൾ പിൻവലിക്കണമെന്ന് കണ്ണൂർ സർവകലാശാലയുടെ 20ാമത് അക്കാദമിക കൗൺസിൽ യോഗം ആവശ്യപ്പെട്ടു. വികസിതരാജ്യങ്ങളിലെ അതിസമ്പന്നർ പഠിക്കുന്ന സർവകലാശാലകളെ മാതൃകയാക്കി കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസനയം സാധാരണക്കാരായ മനുഷ്യർക്ക് പ്രാപ്യതയും തുല്യതയും നിഷേധിക്കുകയാണ്. വിദ്യാഭ്യാസം കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെട്ടതാണെങ്കിലും ഏകപക്ഷീയമായി കേന്ദ്രീകരണത്തിൻെറയും സ്വകാര്യവത്കരണത്തിൻെറയും നയങ്ങളാണ് അടിച്ചേൽപിക്കപ്പെടുന്നത്. അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് സമ്പ്രദായവും ബ്ലെൻഡഡ് മോഡ് പഠനരീതികളും ഉന്നത വിദ്യാഭ്യാസരംഗത്തെ ജനകീയത തകർക്കുമെന്ന് സിൻഡിക്കേറ്റ് അംഗം പ്രമോദ് വെള്ളച്ചാൽ അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ഇതിനനുബന്ധമായ മറ്റൊരു പ്രമേയവും ദേശീയ വിദ്യാഭ്യാസ നയത്തിൻെറ ജനവിരുദ്ധത വ്യക്തമാക്കി കൗൺസിൽ അംഗം ഡോ. പി. രഘുനാഥ് അവതരിപ്പിച്ചു. വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷനായ കൗൺസിൽ യോഗത്തിൽ പ്രോ–വൈസ് ചാൻസലർ ഡോ. എ. സാബു, രജിസ്ട്രാർ ഇ.വി.പി. മുഹമ്മദ് എന്നിവരും പങ്കെടുത്തു. ഡോ. ടി.പി. അഷ്റഫ്, ഡോ. കെ.ടി. ചന്ദ്രമോഹൻ, ഡോ. പി.കെ. പ്രസാദൻ, എം.സി. രാജു, ഡോ. രാഖി രാഘവൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വിവിധ ആവശ്യങ്ങൾ സംബന്ധിച്ച് പഠിക്കുന്നതിന് കമ്മിറ്റികൾ രൂപവത്കരിച്ചു. ഭിന്നശേഷി വിഭാഗത്തിൽപെട്ട വിദ്യാർഥികളെ സഹായിക്കാൻ നടപടി സ്വീകരിക്കാനും തീരുമാനമായി. 2016 മുതൽ വൈസ് ചാൻസലർ പാസാക്കിയ 270ലധികം ഉത്തരവുകൾക്കും വിവിധ പഠന ബോർഡുകൾ പാസാക്കിയ തീരുമാനങ്ങൾക്കും അംഗീകാരം നൽകി.
Next Story