Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2021 11:58 PM GMT Updated On
date_range 30 Jun 2021 11:58 PM GMTഞാറ്റുവേലച്ചന്ത ഉദ്ഘാടനം
text_fieldsഞാറ്റുവേലച്ചന്ത ഉദ്ഘാടനം Photo:kel chantha & karshaka sabha.jpg: കേളകം ഗ്രാമപഞ്ചായത്ത് ഞാറ്റുവേല ചന്തയുടെയും കർഷക സഭകളുടെയും ഉദ്ഘാടനം അഡ്വ. സണ്ണി ജോസഫ് എം.എൽ.എ നിർവഹിക്കുന്നുകേളകം: കർഷകക്ഷേമ വകുപ്പിൻെറ ആഭിമുഖ്യത്തിൽ നടത്തുന്ന ഞാറ്റുവേല ചന്തയുടെയും കർഷക സഭകളുടെയും പഞ്ചായത്തുതല ഉദ്ഘാടനം കേളകം ബസ്സ്റ്റാൻഡിൽ നടന്നു. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സി.ടി. അനീഷ് അധ്യക്ഷത വഹിച്ചു. കൃഷി അസി. ഡയറക്ടർ പി. രാജശ്രീ പദ്ധതി വിശദീകരണം നടത്തി. കേളകം കൃഷി ഓഫിസർ കെ.ജി. സുനിൽ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് തങ്കമ്മ മേലേക്കുറ്റ്, പഞ്ചായത്ത് വികസന കമ്മിറ്റി ചെയർമാൻ തോമസ് പുളിക്കക്കണ്ടം, വാർഡ് മെംബർ സുനിത രാജു വാത്യാട്ട്, അസി. കൃഷി ഓഫിസർ എം.ആർ. രാജേഷ് എന്നിവർ സംസാരിച്ചു.പാരമ്പര്യ വിത്തിനങ്ങളുടെ കൈമാറ്റം, കർഷകർ വികസിപ്പിച്ചെടുത്ത തൈകളുടെ പ്രദർശനവും വിൽപനയും തുടങ്ങിയവ ഞാറ്റുവേല ചന്തയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച വരെ ചന്ത പ്രവർത്തിക്കും.
Next Story