Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2021 11:58 PM GMT Updated On
date_range 30 Jun 2021 11:58 PM GMTവായന പക്ഷാചരണം
text_fieldsbookmark_border
വായന പക്ഷാചരണം തലശ്ശേരി: വായനശീലത്തിൻെറ ഗുണത്താലാണ് ലോകത്തിൻെറ എല്ലാ കോണുകളിലും മലയാളി എത്തിപ്പെടുന്നതെന്ന് കഥാകൃത്ത് പത്മ രാമചന്ദ്രൻ. വായന എന്നത് ഒരു പങ്കുവെക്കൽ കൂടിയാണെന്നും അവർ പറഞ്ഞു. തലശ്ശേരി പ്രസ്ഫോറവും പത്രാധിപർ ഇ.കെ. നായനാർ സ്മാരക ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച വായന പക്ഷാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു പത്മ രാമചന്ദ്രൻ. തൻെറ കുഗ്രാമത്തിലിരുന്ന് ലോകത്തെ അറിഞ്ഞത് നാട്ടിലെ വായനശാലകളിലൂടെയാണെന്ന് എഴുത്തുകാരൻ സേതു പറഞ്ഞതും പത്മ രാമചന്ദ്രൻ ഓർമിപ്പിച്ചു. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് മുകുന്ദൻ മഠത്തിൽ മുഖ്യാതിഥിയായി. നവാസ് മേത്തർ അധ്യക്ഷത വഹിച്ചു. എൻ. പ്രശാന്ത് സംസാരിച്ചു. അനീഷ് പാതിരിയാട് സ്വാഗതവും എൻ. സിറാജുദ്ദീൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story