Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2021 12:03 AM GMT Updated On
date_range 29 Jun 2021 12:03 AM GMTജില്ല ആശുപത്രിയിൽ രോഗിയുടെ അതിക്രമം; ആശുപത്രി ജീവനക്കാരനും പൊലീസുകാർക്കും പരിക്ക്
text_fieldsജില്ല ആശുപത്രിയിൽ രോഗിയുടെ അതിക്രമം; ആശുപത്രി ജീവനക്കാരനും പൊലീസുകാർക്കും പരിക്ക്ആശുപത്രി ഉപകരണങ്ങൾ നശിപ്പിച്ചുകണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് കണ്ണൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിൻെറ അക്രമത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കും ആശുപത്രി ജീവനക്കാരനും പരിക്ക്. കണ്ണൂർ സിറ്റി എസ്.ഐ ബാബുജോൺ, സീനിയർ സി.പി.ഒ സ്നേഹേഷ്, ആശുപത്രി ഡാറ്റ എൻട്രി ഓപറേറ്റർ ആദിഷ് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ നീർച്ചാൽ സ്വദേശി ജംഷീറിനെതിരെ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച പുലർച്ച മരക്കാർകണ്ടിയിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് ജംഷീറിനെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ ലഭിച്ചശേഷം ഉണർന്ന ഇയാൾ ആശുപത്രി ജീവനക്കാരുടെ നിർദേശം വകവെക്കാതെ ഇറങ്ങിപ്പോയി. സുഹൃത്തുക്കൾക്കൊപ്പം തിരിച്ചെത്തിയ ജംഷീർ ആദിഷിനെയും പൊലീസ് ഉദ്യോഗസ്ഥരെയും കൈയേറ്റം ചെയ്യുകയായിരുന്നു. അത്യാഹിത വിഭാഗത്തിലെ കൗണ്ടർ, കസേരകൾ എന്നിവ അടിച്ചുതകർക്കുകയും ഉപകരണങ്ങൾ എടുത്തെറിയുകയും ചെയ്തു. സംഭവശേഷം ഇയാളെ സുഹൃത്തുക്കൾ കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. പൊലീസിൻെറ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. വാഹനാപകടത്തിൽ തലക്കും മറ്റും പരിക്കേറ്റതിനാൽ ഇയാൾ നിലവിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ---–––––––കെ.ജി.എം.ഒ.എ അപലപിച്ചുകണ്ണൂർ: കണ്ണൂർ ജില്ല ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർക്കുനേരെ യുവാവ് നടത്തിയ അക്രമത്തിൽ കെ.ജി.എം.ഒ.എ പ്രതിഷേധിച്ചു. തുടർച്ചയായി ആരോഗ്യപ്രവർത്തകർക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളിൽ പ്രതികൾക്ക് ശിക്ഷ ലഭിക്കാൻ കാലതാമസമുണ്ടാകുന്നത് തെറ്റായ സന്ദേശം നൽകുന്നുണ്ട്. ആശുപത്രികളെ പ്രത്യേക സംരക്ഷിത മേഖലയായി പ്രഖ്യാപിക്കണമെന്നും ആരോഗ്യപ്രവർത്തകർക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും കെ.ജി.എം.ഒ.എ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
Next Story