Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2021 12:01 AM GMT Updated On
date_range 29 Jun 2021 12:01 AM GMTസ്വര്‍ണക്കടത്ത്: സഹകരണ ബാങ്കുകളെ വിവാദത്തിലാക്കരുത് -എം.വി. ജയരാജന്‍
text_fieldsസ്വര്‍ണക്കടത്ത്: സഹകരണ ബാങ്കുകളെ വിവാദത്തിലാക്കരുത് -എം.വി. ജയരാജന്‍ കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജില്ലയിലെ സഹകരണ ബാങ്കുകളെ വിവാദത്തിലാക്കരുതെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍. സ്വര്‍ണം കൊണ്ടുവരാന്‍ ക്വട്ടേഷൻ സംഘാംഗമായ അർജുൻ ആയങ്കിക്ക് വാഹനം കൊടുത്തു എന്ന പ്രാഥമിക നിഗമനത്തിലാണ് പാർട്ടി അംഗവും സഹകരണ ബാങ്ക് ജീവനക്കാരനുമായ സജേഷിനെതിരെ നടപടി എടുത്തത്. അതുകൊണ്ടുമാത്രം സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കുകള്‍ സ്വര്‍ണക്കടത്തിന് നേതൃത്വം കൊടുക്കുന്നു എന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കരുത്. സഹകരണ ബാങ്കിലെ ജീവനക്കാരന്‍ തെറ്റ് ചെയ്താല്‍ ബാങ്കിൻെറ പേരുപറയുന്നത് ശരിയായ കാര്യമല്ല. സഹകരണ ബാങ്കുകള്‍ക്ക് മേല്‍ സംശയത്തിൻെറ കരിനിഴല്‍ വീഴത്തരുതെന്നും ജയരാജൻ പറഞ്ഞു. സി.പി.എം നിയന്ത്രണത്തിലുള്ള കോയ്യോട് സഹകരണ ബാങ്കില്‍ സ്വര്‍ണം പരിശോധിക്കുന്നയാളാണ് സജേഷ്. കടത്തിയ സ്വര്‍ണം സജേഷ് കൈകാര്യം ചെയ്തിരുന്നോയെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. പാര്‍ട്ടി അംഗങ്ങള്‍ക്ക് ക്വട്ടേഷന്‍ ബന്ധമുണ്ടോ എന്നത് പരിശോധിക്കുമെന്നും ജയരാജന്‍ പറഞ്ഞു.
Next Story