Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2021 12:01 AM GMT Updated On
date_range 29 Jun 2021 12:01 AM GMTമെഡിക്കൽ കോളജിൽ എസ്.എഫ്.ഐ സമരം
text_fieldsbookmark_border
മെഡിക്കൽ കോളജിൽ എസ്.എഫ്.ഐ സമരം പടം PYR SFI വിദ്യാർഥി സുരക്ഷ ആവശ്യപ്പെട്ട് നടത്തിയ സമരത്തോടനുബന്ധിച്ച് എസ്.എഫ്.ഐ പ്രവർത്തകർ പ്രിൻസിപ്പൽ ഡോ. അജിതിന് നിവേദനം നൽകുന്നുപയ്യന്നൂർ: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ നേതൃത്വത്തിൽ പരിയാരം മെഡിക്കൽ കോളജിൽ സൂചന സമരം സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ ഓഫിസിനു മുന്നിൽ സംഘടിപ്പിച്ച സമരം ജില്ല പ്രസിഡൻറ് സി.പി. ഷിജു ഉദ്ഘാടനം ചെയ്തു. കാമ്പസിനുള്ളിൽ വിദ്യാർഥികൾ നേരിടുന്ന അരക്ഷിതാവസ്ഥ പരിഹരിക്കാൻ കാമ്പസിന് ചുറ്റുമതിൽ പണിയുക, ലേഡീസ് ഹോസ്റ്റലിനു സമീപത്ത് ആവശ്യമായ രീതിയിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുക, കാമ്പസിനുള്ളിൽ ആവശ്യമായ സ്ട്രീറ്റ് ലൈറ്റുകൾ ഗ്രിൽസ് ഇട്ട് പുനഃസ്ഥാപിക്കുക തുടങ്ങി പത്തോളം ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്.യൂനിറ്റ് പ്രസിഡൻറ് സി.വി. ഷാനിദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രതീക്ഷ സ്വാഗതം പറഞ്ഞു. ജില്ല കമ്മിറ്റി അംഗം ജി.കെ. അനുവിന്ദ്, എം. അഭിനന്ദ്, സെക്രട്ടറി കെ. റമീസ് തുടങ്ങിയവർ നേതൃത്വം നൽകി. ചർച്ചയിൽ ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ ഒരു മാസത്തിനുള്ളിൽ പരിഹരിക്കാമെന്ന് പ്രിൻസിപ്പൽ ഉറപ്പുനൽകിയതായി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story