Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2021 11:58 PM GMT Updated On
date_range 28 Jun 2021 11:58 PM GMTവാക് ഇന്‍ ഇൻറര്‍വ്യൂ
text_fieldsവാക് ഇന്‍ ഇൻറര്‍വ്യൂ കണ്ണൂര്‍: കണ്ണൂർ ഗവ. ആയുര്‍വേദ കോളജിലെ ദ്രവ്യഗുണ വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസി. പ്രഫസര്‍മാരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ജൂലൈ ആറിന് രാവിലെ 11ന് വാക് ഇന്‍ ഇൻറര്‍വ്യൂ നടക്കും. ഫോണ്‍: 04972 800167.ഐ.എച്ച്.ആര്‍.ഡി പരീക്ഷ അടുത്ത മാസംകണ്ണൂർ: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡേറ്റ എന്‍ട്രി ടെക്‌നിക്‌സ് ആൻഡ് ഓഫിസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് എന്നീ കോഴ്‌സുകളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ റഗുലര്‍/ സപ്ലിമൻെററി പരീക്ഷകള്‍ (2018/2020 സ്‌കീം) ജൂലൈയില്‍ സര്‍ക്കാറിൻെറ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തും. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.ihrd.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 0471 2322985, 0471 2322501.ആട് വളര്‍ത്തല്‍ ധനസഹായംകണ്ണൂർ: വാണിജ്യാടിസ്ഥാനത്തിലുള്ള ആട് വളര്‍ത്തല്‍ പദ്ധതിയിലേക്ക് മൃഗസംരക്ഷണ വകുപ്പിൻെറ പരിശീലനം നേടിയ കര്‍ഷകരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. മലബാറി ഇനത്തില്‍പ്പെട്ട 19 പെണ്ണാടുകളുടെയും ഒരു മുട്ടനാടിനെയും വാങ്ങാന്‍ ഒരു ലക്ഷം രൂപയാണ് ധനസഹായം. ഫോൺ: 0497 2700267.ഡ്രൈവര്‍ നിയമനംകണ്ണൂര്‍: ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ ഒന്നിന് രാവിലെ 11ന് ഇൻസ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന വാക് ഇന്‍ ഇൻറര്‍വ്യൂവില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.iihtkannur.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Next Story