Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2021 12:02 AM GMT Updated On
date_range 28 Jun 2021 12:02 AM GMTഡോ. ഇംതിയാസ് അഹ്മദിന് കുട്ട്യമ്മു സാഹിബ് പുരസ്കാരം
text_fieldsഡോ. ഇംതിയാസ് അഹ്മദിന് കുട്ട്യമ്മു സാഹിബ് പുരസ്കാരം പ്രൂഫ് കഴിഞ്ഞതാണ്. ഉപയോഗിക്കണം പടം tly Dr. IMTHIYAS AHAMMEDതലശ്ശേരി: സംസ്ഥാന രൂപവത്കരണശേഷമുള്ള സർക്കാരിൻ കീഴിലെ ആദ്യത്തെ ജനറൽ ചീഫ് എൻജിനീയറായിരുന്ന ടി.പി. കുട്ട്യമ്മു സാഹിബിൻെറ പേരിൽ നൽകിവരുന്ന പുരസ്കാരം ഡോ. ഇംതിയാസ് അഹ്മദിന്. എൻജിനീയറിങ് വിദ്യാഭ്യാസ മേഖലയിൽ അർപ്പിച്ചുവരുന്ന പ്രശസ്ത സേവനം പരിഗണിച്ചാണ് ഡോ. ഇംതിയാസ് അഹ്മദിനെ അവാർഡിന് പരിഗണിച്ചതെന്ന് സംഘാടകരായ തലശ്ശേരി മുസ്ലിം അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് മാസ്റ്റർ ഓഫ് ടെക്‌നോളജി ബിരുദവും ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്ന് പി.എച്ച്.ഡിയും കരസ്ഥമാക്കിയ ഡോ. ഇംതിയാസ് കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വകുപ്പ് പ്രഫസറും വകുപ്പ് തലവനുമായിരുന്നു. ഇപ്പോൾ അവിടെ അഡ്മിനിസ്‌ട്രേഷൻ ഡീനായി പ്രവർത്തിച്ചു വരുന്നു. വിദേശത്തും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള, കൊച്ചി യൂനിവേഴ്‌സിറ്റികളുടെ എൻജിനീയറിങ് ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പറും എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സര്‍വകലാശാല കരിക്കുലം കമ്മിറ്റി അംഗവുമാണ്.എൻജിനീയറിങ് സംബന്ധിച്ച മൂന്ന് ഗ്രന്ഥങ്ങളും നിരവധി ഗവേഷണ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സെമിനാറുകളിൽ ആധുനിക സാങ്കേതിക വിദ്യകളെ കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കാറുണ്ട്. തലശ്ശേരി സ്വദേശിയായ ഡോ. ഇംതിയാസ് അഹ്മദ് പരേതനായ എൻജിനീയർ നെല്ലിയിൽ ഹാഷിമിൻെറയും തൈത്തോടത്ത് പറമ്പത്ത്ക്കണ്ടി സക്കീനയുടെയും മകനാണ്. ഭാര്യ: സി.എം. സമീറ, മകൾ: റേഹ നസ്വീൻ. 25,000 രൂപയും ശിൽപവുമടങ്ങുന്ന പുരസ്കാരം ജൂലൈ 12ന് സമ്മാനിക്കും.
Next Story