Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസമൂഹമാധ്യമങ്ങൾ വഴി...

സമൂഹമാധ്യമങ്ങൾ വഴി സ്​ത്രീകൾക്ക്​ ഭീഷണി: പ്രതി പിടിയിൽ

text_fields
bookmark_border
സമൂഹമാധ്യമങ്ങൾ വഴി സ്​ത്രീകൾക്ക്​ ഭീഷണി: പ്രതി പിടിയിൽചിത്രം: ppn ANOOP.jpg പയ്യൻവളപ്പിൽ അനൂപ്കണ്ണപുരം: സമൂഹമാധ്യമങ്ങളിലൂടെ സ്​ത്രീകളോട്​ സൗഹൃദബന്ധം സ്ഥാപിച്ചശേഷം ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ചെറുകുന്ന്​ ഒതയമ്മാടം സ്വദേശിയായ പയ്യൻവളപ്പിൽ അനൂപാണ്​ (37) കണ്ണപുരം പൊലീസി​ൻെറ പിടിയിലായത്. വിവാഹിതരായ നിരവധി സ്ത്രീകളുമായി ഫേസ്ബുക്ക്​ വഴിയും വാട്സ്ആപ് വഴിയും സൗഹൃദബന്ധം സ്ഥാപിച്ച്​ ഫോട്ടോ ആവശ്യപ്പെടുകയും ഈ ഫോട്ടോ ഭർത്താവിന്​ അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കുന്നതാണ്​ ഇയാളുടെ രീതി. കണ്ണപുരം സ്വദേശിനിയായ യുവതി കണ്ണൂർ എ.സി.പിക്ക് പരാതി നൽകിയതി​ൻെറ അടിസ്ഥാനത്തിലാണ്​ കണ്ണപുരം ഇൻസ്‌പെക്ടർ സുകുമാരൻ പ്രതിയെ അറസ്​റ്റ്​ ചെയ്തത്​. ഫോൺ പരിശോധനയിൽ നിരവധി സ്ത്രീകളുമായി ഫേസ്ബുക്ക്​, വാട്സ്ആപ്​, ടെലിഗ്രാം എന്നിവ വഴി അനൂപ് നിരന്തരം ബന്ധപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. സമാന തട്ടിപ്പിനിരയായവരുണ്ടെങ്കിൽ കണ്ണപുരം പൊലീസ് സ്​റ്റേഷനിലോ കണ്ണൂർ എ.സി.പിയെയോ അറിയിക്കണമെന്ന്​ എ.സി.പി പി. ബാലകൃഷ്ണൻ നായർ അറിയിച്ചു.
Show Full Article
TAGS:
Next Story