Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസി.പി.എം നിലപാട്​...

സി.പി.എം നിലപാട്​ പരിഹാസ്യം -ലീഗ്

text_fields
bookmark_border
സി.പി.എം നിലപാട്​ പരിഹാസ്യം -ലീഗ്​കണ്ണൂർ: ക്വട്ടേഷൻ സംഘങ്ങൾക്ക് സംരക്ഷണം നൽകുകയും പിടിക്കപ്പെട്ടപ്പോൾ തള്ളിപ്പറയുകയും ചെയ്യുന്ന സി.പി.എം നിലപാട് പരിഹാസ്യമാണെന്ന് മുസ്​ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. അബ്​ദുൽകരീം ചേലേരി.സി.പി.എമ്മി​ൻെറ സൈബർ സഖാക്കളായ ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും ഉൾപ്പെടെയുള്ള സംഘം നരഹത്യക്ക് നേതൃത്വം നൽകുക മാത്രമല്ല, കുഴൽപണ ഇടപാടും സ്വർണക്കടത്തുമടക്കമുള്ള അധോലോക പ്രവൃത്തികൾക്ക് ക്വട്ടേഷൻ ഏറ്റെടുക്കുന്ന മാഫിയ സംഘങ്ങളാണെന്നും തെളിഞ്ഞു. ക്വട്ടേഷൻ മാഫിയ സംഘങ്ങൾക്കെതിരെ പോരാട്ടം നടത്തുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്ന സി.പി.എമ്മി​ൻെറ ഇരട്ടത്താപ്പാണ് വ്യക്തമാകുന്നതെന്ന് കരീം ചേലേരി പറഞ്ഞു.
Show Full Article
TAGS:
Next Story