Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2021 11:59 PM GMT Updated On
date_range 26 Jun 2021 11:59 PM GMTകൈകോർക്കാം ഉഷയുടെ ചികിത്സക്ക്
text_fieldsകൈകോർക്കാം ഉഷയുടെ ചികിത്സക്ക്PYR - Usha Chi Kitsa പി. ഉഷപയ്യന്നൂർ: കരിവെള്ളൂർ -പെരളം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് പാലക്കുന്ന് കിഴക്ക് താമസിക്കുന്ന പി. ഉഷയുടെ (45) ചികിത്സക്ക് നാട്ടുകാർ കമ്മിറ്റി രൂപവത്കരിച്ചു. അർബുദം ബാധിച്ച് ഒന്നര വർഷമായി ഉഷ ചികിത്സയിലാണ്. രണ്ട് ശസ്ത്രക്രിയകൾ കഴിഞ്ഞു. വെൽഡിങ് തൊഴിലാളിയായ ഭർത്താവ് സന്തോഷിൻെറ വരുമാനംകൊണ്ടാണ് കുടുംബം കഴിയുന്നത്. പ്ലസ് ടുവിനും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ടു മക്കളുണ്ട്. ചികിത്സയുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക പ്രയാസത്തിലാണ് കുടുംബം. ഉഷയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി നാട്ടുകാരുടെയും രാഷ്ട്രീയ-സാമൂഹിക സംഘടനകളുടെയും നേതൃത്വത്തിൽ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. കനറാ ബാങ്ക് കരിവെള്ളൂർ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഭാരവാഹികൾ: എം. അമ്പുകുഞ്ഞി (ചെയർ.) 9605463642, ടി.വി. വിനോദ് (കൺ.) 9400762893, കെ.പി. നാരായണൻ (ട്രഷ.) 9539695421.അക്കൗണ്ട് നമ്പർ: 110003187649, IFSE CODE CNR B0014231 MICR_6700-15923.......................
Next Story