Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2021 11:59 PM GMT Updated On
date_range 26 Jun 2021 11:59 PM GMTഅന്തർസംസ്ഥാന പാതയിൽ കിളിയന്തറയിൽ വീണ്ടും വിള്ളൽ
text_fieldsഅന്തർസംസ്ഥാന പാതയിൽ കിളിയന്തറയിൽ വീണ്ടും വിള്ളൽ പടം: irt road കിളിയന്തറയിൽ തകർന്ന റോഡ്അശാസ്ത്രീയ നിര്‍മാണമെന്ന് നാട്ടുകാർഇരിട്ടി: തലശ്ശേരി -വളവുപാറ കെ.എസ്.ടി.പി റോഡ് നിര്‍മാണത്തിനിടെ കിളിയന്തറയില്‍ മണ്ണിടിഞ്ഞ ഭാഗം പുനര്‍നിര്‍മിച്ചുവെങ്കിലും അന്തർസംസ്ഥാന പാതയിൽ വീണ്ടും റോഡില്‍ വിള്ളല്‍ വീണത് ആശങ്കയുയർത്തുന്നു. മാസങ്ങള്‍ നീണ്ട പുനര്‍നിര്‍മാണം പൂര്‍ത്തിയായെങ്കിലും ദിവസങ്ങള്‍ക്കു മുമ്പ് ഇതേഭാഗത്ത് വീണ്ടും വിള്ളല്‍ രൂപപ്പെട്ടത് നിർമാണത്തിലെ അപാകതയാണെന്ന വാദവുമായി പ്രദേശവാസികള്‍ രംഗെത്തത്തി. വിള്ളല്‍ രൂപപ്പെട്ടതോടെ കരാര്‍തൊഴിലാളികള്‍ വീപ്പകള്‍ നിരത്തി റോഡില്‍ ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്.ഏറക്കാലത്തെ പുനര്‍നിര്‍മാണ ജോലികള്‍ക്കുശേഷമാണ് കൂട്ടുപുഴ -ഇരിട്ടി റോഡിലെ കിളിയന്തറ 32ാം കോളനിക്കുസമീപത്തെ റോഡ് തകര്‍ച്ച പരിഹരിച്ച് ഗതാഗതത്തിനായി തുറന്നത്. എന്നാല്‍, മഴ ശക്തിപ്രാപിച്ചതോടെ റോഡ് താഴ്ന്നുതുടങ്ങിയത് വലിയ അപകടമാണ് വിളിച്ചോതുന്നത്. തുടര്‍ച്ചയായി റോഡ് താഴ്ന്നുപോകുന്നത് നിര്‍മാണത്തിലെ അശാസ്ത്രീയതയാണെന്ന് ആരോപണമുണ്ട്.
Next Story