Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2021 11:58 PM GMT Updated On
date_range 26 Jun 2021 11:58 PM GMTഇന്ധന വിലവർധന: പ്രക്ഷോഭങ്ങളിൽ അണിചേരണം -കെ.ജി.ഒ.എ
text_fieldsഇന്ധന വിലവർധന: പ്രക്ഷോഭങ്ങളിൽ അണിചേരണം -കെ.ജി.ഒ.എ photo in new fileകണ്ണൂർ: ഇന്ധന വിലവർധനക്കെതിരെ എല്ലാവിഭാഗം ജനങ്ങളുടെയും യോജിച്ച പ്രക്ഷോഭം അനിവാര്യമായ സാഹചര്യത്തിൽ ഗസറ്റഡ് ജീവനക്കാരും പ്രക്ഷോഭങ്ങളിൽ അണിചേരണമെന്ന് കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ആഹ്വാനംചെയ്തു. ഓൺലൈനായി നടന്ന സമ്മേളനം പയ്യന്നൂർ നിയോജകമണ്ഡലം എം.എൽ.എ ടി.ഐ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ടി.എൻ. മിനി, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം സി.കെ. ഷിബു, ഫെസ്റ്റോ ജില്ല സെക്രട്ടറി എൻ. സുരേന്ദ്രൻ, കേന്ദ്രജീവനക്കാരുടെ കോൺഫെഡറേഷൻ ജില്ല സെക്രട്ടറി അനു കവിണിശ്ശേരി എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജില്ല സെക്രട്ടറി എം.കെ. അശോകൻ സ്വാഗതവും കെ. ഷാജി നന്ദിയും പറഞ്ഞു.കൗൺസിൽ യോഗത്തിൽ പ്രവർത്തന റിപ്പോർട്ടിലും വരവുചെലവ് കണക്കിലും നടന്ന ചർച്ചയിൽ ഡോ. കെ.എം. സതീശൻ (പയ്യന്നൂർ), എം.പി. വിനോദ് കുമാർ (തളിപ്പറമ്പ്), രേണുക പാറയിൽ (കണ്ണൂർ നോർത്ത്), യു.എസ്. ഷൈല (കണ്ണൂർ സൗത്ത്), ഡോ. സി.ഇ.വി. ഷബാന ബീഗം (തലശ്ശേരി), ഡോ. കെ. അനീഷ് കുമാർ (മട്ടന്നൂർ) എന്നിവരും സംഘടന പ്രമേയത്തിന്മേൽ നടന്ന ചർച്ചയിൽ പി.വി. സുകുമാരൻ (പയ്യന്നൂർ), മനു പി. രാജ് (തളിപ്പറമ്പ്), പി.വി. ബീന (കണ്ണൂർ നോർത്ത്), ആർ. രജിത് (കണ്ണൂർ സൗത്ത്), ഷാജി കണ്ട്യത്ത് (തലശ്ശേരി), കെ. സുധി (മട്ടന്നൂർ) എന്നിവരും പങ്കെടുത്തു.ഭരണഘടനയെ തകർക്കുന്ന കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കുക, അഴിമതിരഹിതവും കാര്യക്ഷമവും ജനോന്മുഖവുമായ സിവിൽ സർവിസ് കെട്ടിപ്പടുക്കുക, സംസ്ഥാന സർക്കാറിൻെറ ജനപക്ഷ വികസന നയങ്ങൾക്ക് കരുത്തുപകരുക തുടങ്ങിയ 15 പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. ഭാരവാഹികൾ: കെ. പ്രകാശൻ (പ്രസി), എം. ബാബുരാജ്, ഡോ. ഡി.സി. ദീപ്തി (വൈസ് പ്രസി), എം.കെ. അശോകൻ (സെക്ര), കെ. ഷാജി, കെ.കെ. രാജീവ് (ജോ. സെക്ര), ടി.ഒ. വിനോദ് കുമാർ (ട്രഷ). ആറ് സെക്രേട്ടറിയറ്റ് അംഗങ്ങളെയും 22 അംഗ ജില്ല കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. ഡോ. കെ.എം. രശ്മിത കൺവീനറായി 23 അംഗ വനിത കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
Next Story