Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2021 12:08 AM GMT Updated On
date_range 26 Jun 2021 12:08 AM GMTഅയ്യങ്കുന്നിൽ കാട്ടാന വിളയാട്ടം
text_fieldsഅയ്യങ്കുന്നിൽ കാട്ടാന വിളയാട്ടം പടം: irt kattana കാട്ടാന നശിപ്പിച്ച വാഴത്തോട്ടം അയ്യങ്കുന്ന് പഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളികുന്നേലിൻെറ നേതൃത്വത്തിൽ സന്ദർശിക്കുന്നുഇരിട്ടി: അയ്യങ്കുന്ന് പഞ്ചായത്തിലെ അട്ടയോലിയിൽ കാട്ടാന വിളയാട്ടം. നിരവധി ആളുകളുടെ തെങ്ങും വാഴയും മറ്റ് കാർഷിക വിളകളും നശിപ്പിച്ചു. രണ്ട് ആനക്കൂട്ടങ്ങളാണ് ഇവിടെ സ്വൈരവിഹാരം നടത്തുന്നത്. ഉഷ പ്രസാദ് പിച്ചാത്തിക്കല്ലുങ്കൽ, രമണി കരിബനാൽ, ഷിേൻറാ എടപ്പാറക്കൽ, ബെന്നി എടപ്പാറക്കൽ, ചിന്നമ്മ വള്ളീകാവുകൽ, ബെന്നി പാറയാനി, ബിനോയി പാറയാനി, അബ്ദുൽ റഹ്മാൻ, ദേവസ്യ കണ്ണൻകുളം എന്നിവരുടെ കൃഷിയിടങ്ങളിൽ ആനകൾ തെങ്ങ്, കവുങ്ങ്, വാഴ എന്നിവയാണ് നശിപ്പിച്ചത്.വനാതിർത്തിയോട് തൊട്ടുകിടക്കുന്ന ഈ പ്രദേശത്ത് കാട്ടാനകൾ കൃഷിയിടങ്ങളിലേക്ക് കടക്കുന്നത് തടയാനുള്ള ഒരുസംവിധാനവുമില്ല. ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Next Story