Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2021 11:59 PM GMT Updated On
date_range 25 Jun 2021 11:59 PM GMTവനിത കമീഷൻ നിയമനത്തിൽ മാനുഷിക മൂല്യം പരിഗണിക്കണം -–എം.ജി.എം
text_fieldsവനിത കമീഷൻ നിയമനത്തിൽ മാനുഷിക മൂല്യം പരിഗണിക്കണം -–എം.ജി.എംകണ്ണൂർ: ആർദ്രതയും സഹാനുഭൂതിയുമുള്ള വിശാലമനസ്കരും മനഃശാസ്ത്രജ്ഞരും നിയമവിദഗ്ധരുമായവരെ വനിത കമീഷനിൽ ഉൾപ്പെടുത്താനും അധ്യക്ഷയാക്കാനും സർക്കാർ തയാറാകണമെന്ന് മുസ്ലിം ഗേൾസ് ആൻഡ് വിമൻസ് മൂവ്മൻെറ് (എം.ജി.എം) ജില്ല വെർച്വൽ സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു.1961 മേയ് ഒന്നിന് നിലവിൽ വന്ന സ്ത്രീധന നിരോധന നിയമത്തിൽ, സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചാൽ മൂന്നുകൊല്ലം വരെയും സ്ത്രീധന പീഡന മരണത്തിന് ഏഴുകൊല്ലം തടവുമാണ് ശിക്ഷ. ഇത് അപര്യാപ്തമാണ്. നിയമം ഭേദഗതി ചെയത് കടുത്ത ശിക്ഷ നടപ്പാക്കണമെന്നും പൊലീസ് സ്റ്റേഷനിൽ നിർഭയത്വവും നീതിയും ഉറപ്പുവരുത്തണമെന്നും സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. മണ്ഡലം ഭാരവാഹികളെ പങ്കെടുപ്പിച്ചുള്ള യോഗം കെ.എൻ.എം മർകസുദ്ദഅവ ജില്ല സെക്രട്ടറി സി.സി. ശക്കീർ ഫാറൂഖി ഉദ്ഘാടനം ചെയ്തു. എം.ജി.എം ജില്ല പ്രസിഡൻറ് പ്രഫ. ഖൈറുന്നിസ ഫാറൂഖിയ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി.ടി. ആയിഷ, ഹസീന വളപട്ടണം, സജ്ന ഏഴോം, ആയിഷ തലശ്ശേരി, ശമീമ ഇരിക്കൂർ, മറിയം അൻവാരിയ കടവത്തൂർ, ജുനൈദ ചക്കരക്കല്ല്, സജ്ന സാദിഖ് പൂതപ്പാറ, ശരീഫ കടവത്തൂർ, വി.വി. മഹമൂദ്, പി.ടി.പി. മുസ്തഫ, സൈദ് കൊളേക്കര, അതാ ഉള്ള ഇരിക്കൂർ, ഉമ്മർ കടവത്തൂർ, നാസർ ധർമടം, അബ്ദുൽ ജബ്ബാർ മൗലവി വളപട്ടണം എന്നിവർ സംസാരിച്ചു.
Next Story