Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2021 12:01 AM GMT Updated On
date_range 24 Jun 2021 12:01 AM GMTഅനധികൃത അറവുകേന്ദ്രം അടച്ചുപൂട്ടാൻ നിർദേശം
text_fieldsഅനധികൃത അറവുകേന്ദ്രം അടച്ചുപൂട്ടാൻ നിർദേശംപാനൂർ: കിഴക്കെ ചമ്പാട് കുറിച്ചിക്കരയിലെ അനധികൃത അറവുകേന്ദ്രം അടച്ചുപൂട്ടാൻ ആരോഗ്യ വകുപ്പ് പന്ന്യന്നൂർ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. അറവുകേന്ദ്രം പൊതുജനാരോഗ്യത്തിന് ഭീഷണിയായതിനാൽ പിഴ ചുമത്താനും ഹെൽത്ത് ഇൻസ്പെക്ടർ വത്സതിലകൻ നിർദേശം നൽകി. ഇവിടെ നിന്ന് അഴുക്കുവെള്ളം ഒഴുക്കിവിട്ടതിനെ തുടർന്ന് മലിനമായ പ്രദേശത്തെ കിണറുകളുടെ പരിശോധന സ്ഥലമുടമയുടെ ഉത്തരവാദിത്തത്തിൽ നടത്താൻ ജനകീയ കമ്മിറ്റിയും രൂപവത്കരിച്ചു. കിണറുകൾ ശുചീകരണത്തിനായി ആരോഗ്യ വകുപ്പിൻെറ നേതൃത്വത്തിൽ സൂപ്പർ ക്ലോറിനേഷൻ നടത്തും. കേന്ദ്രത്തിൽ അനധികൃതമായി നടത്തുന്ന കാറ്ററിങ് കേന്ദ്രം അടച്ചുപൂട്ടാനും നിർദേശം നൽകി. കാറ്ററിങ് കേന്ദ്രത്തിലെ ജോലിക്കാർക്കുള്ള ഹെൽത്ത് കാർഡോ മറ്റ് അനുബന്ധ രേഖകളോ ഹാജരാക്കാൻ സാധിക്കാഞ്ഞതിനെ തുടർന്നാണ് കാറ്ററിങ് കേന്ദ്രവും അടച്ചുപൂട്ടാൻ നിർദേശം നൽകിയത്. സ്ഥലത്ത് പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡൻറ് സി.കെ. അശോകൻ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.കെ. മണിലാൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. പ്രകാശൻ എന്നിവർ സന്ദർശിച്ചു.
Next Story