Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2021 12:00 AM GMT Updated On
date_range 24 Jun 2021 12:00 AM GMTവരുമോ മുഖ്യമന്ത്രിയുടെ സ്വപ്നപദ്ധതിയായ 'ഗ്ലോബൽ െഡയറി വില്ലേജ്'
text_fieldsവരുമോ മുഖ്യമന്ത്രിയുടെ സ്വപ്നപദ്ധതിയായ 'ഗ്ലോബൽ െഡയറി വില്ലേജ്' പ്രൂഫ് കഴിഞ്ഞതാണ്. ഉപയോഗിക്കണംകണ്ണൂർ: ക്ഷീര മേഖലയിലെ വികസന പദ്ധതിയുടെ ഭാഗമായി ഏറെ പ്രതീക്ഷയോടെ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ നടപ്പാക്കാൻ ആവിഷ്കരിച്ച ഗ്ലോബൽ െഡയറി വില്ലേജ് പദ്ധതി ചുവപ്പു നാടയിൽ. ക്ഷീരമേഖല ആദായകരവും സുസ്ഥിര വരുമാനദായകവുമായി മാറ്റി യുവാക്കളെ ഇൗ മേഖലയിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് മൂന്നുവർഷം മുമ്പ് സംയോജിത ക്ഷീര വികസന പദ്ധതിയായി ഗ്ലോബൽ െഡയറി വില്ലേജിന് രൂപം നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് മുൻകൈയെടുത്ത പദ്ധതിയായിരുന്നു ഇത്. 70 കോടി പദ്ധതിക്കായി സർക്കാർ മാറ്റിവെക്കുകയും ചെയ്തിരുന്നു. എന്നാൽ ഗ്ലോബൽ െഡയറി വില്ലേജ് യാഥാർഥ്യമായാൽ മിൽമക്ക് എതിരാകുമെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ ക്ഷീര മന്ത്രിയുടെ അണ്ടർ സെക്രട്ടറി തലത്തിലുള്ള ഒരു ഉദ്യോഗസ്ഥനാണേത്ര പദ്ധതി ചുവപ്പു നാടയിൽ കുരുക്കിയിട്ടത്. മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി മേജർ ദിനേശ് ഭാസ്കറിനായിരുന്നു പദ്ധതി നടത്തിപ്പിനുള്ള ചുമതല. എന്നാൽ പ്രോജക്ട് സമർപ്പിച്ച് മൂന്നു വർഷം കഴിഞ്ഞിട്ടും ക്ഷീര മന്ത്രിയുടെ ഒാഫിസ് അനുമതി നൽകിയില്ല. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടം മണ്ഡലത്തിൽ ഉൾപ്പെട്ട വേങ്ങാട് ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ചാണ് ഗ്ലോബൽ െഡയറി വില്ലേജ് എന്ന ക്ഷീര വികസന പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. പദ്ധതിയുടെ പ്രരംഭ പ്രവർത്തനങ്ങൾ പൂർത്തിയാക്കി വരുന്നതായി അന്നത്തെ വകുപ്പ് മന്ത്രി എം. രാജു നിയമസഭയിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. നാടൻ പശുക്കളുടെ സംരക്ഷണവും െഡയറി യൂനിറ്റുകളും െഡയറി പ്ലാൻറ്, ഫുഡ് പ്രോസസിങ് പ്ലാൻറ്, ഫോഡർ എന്നിവയുമാണ് പ്രധാനമായും പദ്ധതിയുടെ ഭാഗമായി നടപ്പാക്കാനിരുന്നത്. ധർമടം മണ്ഡലത്തിൽ ഉൾപ്പെട്ട ധർമടം, പിണറായി, വേങ്ങാട്, മുഴപ്പിലങ്ങാട്, അഞ്ചരക്കണ്ടി, ചെമ്പിലോട്, കടമ്പൂർ, പെരളശ്ശേരി എന്നീ ഗ്രാമ പഞ്ചായത്തുകളിൽ സാറ്റലൈറ്റ് െഡയറി യൂനിറ്റുകളും സ്ഥാപിക്കാൻ പദ്ധതി വിഭാവനം ചെയ്തിരുന്നു. ഇന്ത്യൻ ജനുസുകളുടെ സവിശേഷമായ പാലുൽപാദന, ഗുണമേന്മ സാധ്യതകൾ ഉപേയാഗപ്പെടുത്തി വാണിജ്യാടിസ്ഥാനത്തിൽ പാൽ ഉൽപാദിപ്പിച്ച് ഗുണനിലവാരത്തോടെ മൂല്യ വർധന നടത്തി ആധുനിക സാേങ്കതിക വിദ്യയിലൂടെ നൂതന ക്ഷീരോൽപന്നങ്ങൾ നിർമിച്ച് സ്വദേശത്തും വിദേശത്തും വിപണി കണ്ടെത്തുകയും തദ്ദേശീയമായ തൊഴിൽ സാധ്യത വർധിപ്പിക്കുകയും പദ്ധതിയുടെ ലക്ഷ്യമായിരുന്നു. ജനപങ്കാളിത്തത്തോടെ ജൈവ കാർഷിക ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുക, ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയും പദ്ധതി വിഭാവനം ചെയ്തിരുന്നു. .............. മട്ടന്നൂർ സുരേന്ദ്രൻ
Next Story