Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2021 11:59 PM GMT Updated On
date_range 23 Jun 2021 11:59 PM GMTരാമന്തളിയിൽ കണ്ടൽ നശിപ്പിച്ച് ചതുപ്പു നികത്തൽ തകൃതി
text_fieldsചെമ്മീൻ ഫാമിൻെറ ഭാഗമായാണ് നികത്തലെന്നാണ് നാട്ടുകാർ പയ്യന്നൂർ: രാമന്തളി ഗ്രാമപഞ്ചായത്തിലെ പാലക്കോട് വൻതോതിൽ കണ്ടൽകാടുകൾ നശിപ്പിച്ച് ചതുപ്പുനിലം നികത്തുന്നു. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള കണ്ടലുകളും ചതുപ്പുമാണ് നൂറു കണക്കിന് ലോഡ് മണ്ണിട്ടു നികത്തിയത്. കുന്നതെരു-എട്ടിക്കുളം റോഡിൽ ഡെയ്ഞ്ചർ മുക്കിനോടു ചേർന്ന് റോഡിൻെറ കിഴക്കുഭാഗത്തെ തണ്ണീർതടമാണ് മണ്ണിട്ടു നികത്തുന്നത്. അധികൃതരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും കണ്ണിൽപെടാതിരിക്കാൻ റോഡരികിൽ കർട്ടൻ കൊണ്ട് മറച്ചതായി നാട്ടുകൾ പറയുന്നു. വർഷങ്ങൾ പഴക്കമുള്ള ഉപ്പട്ടി, കണ്ണാമ്പട്ടി, ചുള്ളി ഉൾപ്പെടെയുള്ള കണ്ടലുകൾ നശിപ്പിച്ചാണ് നികത്തൽ. തീരദേശ സംരക്ഷണ നിയമപ്രകാരം അനുമതിയില്ലാതെ കണ്ടൽ വെട്ടുന്നതും ചതുപ്പു നികത്തുന്നതും കുറ്റകരമാണ്. മാത്രമല്ല സംരക്ഷിത പട്ടികയിൽ ഒന്നാം സ്ഥാനത്ത് വരുന്നതാണ് കണ്ടൽ വനം. ഇതാണ് വൻതോതിൽ നശിപ്പിച്ചത്. ചെമ്മീൻ ഫാമിൻെറ ഭാഗമായാണ് നികത്തലെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനു സമീപം മുമ്പും കണ്ടൽ നശിപ്പിച്ച് മണ്ണിട്ടിരുന്നു --------------------------------- ഞങ്ങൾക്കൊന്നും അറിയില്ലെന്ന് അധികൃതർ അതേസമയം ഒരു ഫുട്ബാൾ ഗ്രൗണ്ട് വിസ്തൃതിയിൽ മണ്ണിട്ട് നികത്തിയത് അറിഞ്ഞിട്ടില്ലെന്ന് രാമന്തളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും രാമന്തളി വില്ലേജ് ഓഫിസറും പറഞ്ഞു. ഇതുവരെ ആരും പരാതിപ്പെട്ടിട്ടില്ല. ശ്രദ്ധയിൽപെട്ടിട്ടില്ല. മാത്രമല്ല. നികത്താൻ അനുമതിയും നൽകിയിട്ടില്ല. ഇരുവരും 'മാധ്യമ'ത്തോട് പറഞ്ഞു. ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തുമെന്നും നടപടിയെടുക്കേണ്ടത് വനം വകുപ്പാണെന്നും വില്ലേജ് ഓഫിസർ അറിയിച്ചു.
Next Story