Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനീതി ജ്വാല

നീതി ജ്വാല

text_fields
bookmark_border
തലശ്ശേരി: കാരായി രാജ​ൻെറയും കാരായി ചന്ദ്രശേഖര​ൻെറയും മോചനത്തിനായി കതിരൂർ പുല്യോട് ഗ്രാമത്തിൽ ആയിരം പന്തങ്ങൾ കത്തിച്ച് ചൊവ്വാഴ്ച വൈകീട്ട് നീതിജ്വാല തെളിക്കും. ഒപ്പം ഗ്രാമ സംഗമവും ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ വരച്ച നേരിനൊപ്പം എന്ന പെയിൻറിങ്ങി​ൻെറ അനാവരണവും നടക്കും. കാരായി രാജ​ൻെറ ജന്മനാടായ സി.എച്ച് നഗറിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സി.പി.എം നേതാക്കളായ പി.കെ. ശ്രീമതി, എം.വി. ജയരാജൻ, എം.സി. പവിത്രൻ എന്നിവർ സംബന്ധിക്കും. സംഘാടകരായ കെ.വി. പവിത്രൻ, എ. വേണുഗോപാൽ, വേലാണ്ടി മനോജ്, പടന്നക്കണ്ടി ശ്രീജേഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുക്കും.
Show Full Article
TAGS:
Next Story