Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightശവപ്പെട്ടിയേന്തി...

ശവപ്പെട്ടിയേന്തി വിദ്യാർഥി പ്രതിഷേധം

text_fields
bookmark_border
ശവപ്പെട്ടിയേന്തി വിദ്യാർഥി പ്രതിഷേധംപടം - protest -കണ്ണൂർ യൂനിവേഴ്‌സിറ്റി സ്​റ്റുഡൻറ്​സ് കലക്​ടിവി​ൻെറ നേതൃത്വത്തിൽ സർവകലാശാല ആസ്​ഥാനത്തിന്​ മുന്നിൽ ശവപ്പെട്ടിയുമേന്തി നടന്ന പ്രതിഷേധംകണ്ണൂർ: കോവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ സർവകലാശാല ഓഫ്‌ലൈനായി നടത്താൻ തീരുമാനിച്ച എല്ലാ പരീക്ഷകളും പിൻവലിക്കണമെന്ന് കണ്ണൂർ യൂനിവേഴ്‌സിറ്റി സ്​റ്റുഡൻറ്​സ് കലക്​ടിവ് ആവശ്യപ്പെട്ടു. ഇതി​ൻെറ ഭാഗമായി സർവകലാശാല ആസ്​ഥാനത്തിനും​ വിവിധ കോളജുകൾക്ക് മുന്നിലും പ്രതിഷേധദിനം ആചരിച്ചു. യൂനിവേഴ്‌സിറ്റിക്കു മുന്നിൽ ശവപ്പെട്ടിയേന്തിയുള്ള പ്രതിഷേധമാണ് സംഘടിപ്പിച്ചത്. പ്രതിഷേധ സമരം സ്​റ്റുഡൻറ്​സ് കലക്​ടിവ് കോഓഡിനേറ്റർ അഡ്വ. ആർ. അപർണ ഉദ്‌ഘാടനം ചെയ്​തു. പി.വി. വിഷ്​ണു, ഋഷികേശ്, കെ.എസ്​. സഞ്ജയ്, ഇ. ശരത്, കെ. ആദർശ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പ്രോ. വി.സിയെ നേരിൽക്കണ്ട് നിവേദനം സമർപ്പിച്ചു. പരീക്ഷ കാൻസൽ ചെയ്യണമെന്ന നിർദേശം മന്ത്രിയുമായി നടക്കുന്ന യോഗത്തിൽ മുന്നോട്ടുവെക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:
Next Story