Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗവ. മെഡിക്കൽ കോളജിൽ...

ഗവ. മെഡിക്കൽ കോളജിൽ മരുന്ന് സൂക്ഷിക്കാൻ ഗോഡൗൺ

text_fields
bookmark_border
ഗവ. മെഡിക്കൽ കോളജിൽ മരുന്ന് സൂക്ഷിക്കാൻ ഗോഡൗൺ പടം PYR PM C1 കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ മരുന്ന് ഗോഡൗൺ നിർമിക്കുന്ന കെട്ടിടം അധികൃതർ പരിശോധിക്കുന്നുആശുപത്രി കെട്ടിട സമുച്ചയത്തിന് സമീപത്ത് നേരത്തെയുള്ള പഴയ കെട്ടിടങ്ങളിൽ ഒന്നാണ് നവീകരിച്ച് ഗോഡൗണാക്കുന്നത് പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ഫാർമസി മരുന്നുകളും ശസ്ത്രക്രിയ ഉപകരണങ്ങളും ഉൾപ്പെടെ സൂക്ഷിക്കാൻ വിശാലമായ ഗോഡൗൺ ഒരുങ്ങുന്നു. ആശുപത്രി കെട്ടിട സമുച്ചയത്തിന് സമീപത്ത് നേരത്തെയുള്ള പഴയ കെട്ടിടങ്ങളിൽ ഒന്നാണ് നവീകരിച്ച് ഗോഡൗണാക്കുന്നത്. 17 ലക്ഷം രൂപ ചെലവിട്ടു നവീകരിക്കാൻ സർക്കാർ സ്ഥാപനമായ നിർമിതി കേന്ദ്രയുമായി കരാർ ഉറപ്പിച്ചു. മരുന്നുകൾ സൂക്ഷിക്കുന്നതിന് പ്രത്യേക റാക്കുകളും ശീതീകരണ സംവിധാനങ്ങളും സർജിക്കൽ ഉപകരണങ്ങൾക്കായി മതിയായ സൗകര്യവും ഒരുക്കും. കേരളത്തിലെ എല്ലാ സർക്കാർ മെഡിക്കൽ കോളജുകളിലും സാധനസാമഗ്രികൾ സൂക്ഷിക്കുന്നതിന് ഗോഡൗണുകളുണ്ട്. പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിൽ സാങ്കേതിക പ്രശ്നങ്ങളാൽ സൗകര്യങ്ങൾ ആയിവരുന്നതേയുള്ളൂ.മരുന്നുകളും ഫാർമസി ഉപകരണങ്ങളും സൂക്ഷിക്കാൻ ഇടമില്ലാത്തതിനാൽ ഇപ്പോൾ അധികൃതർ ഏറെ ബുദ്ധിമുട്ടുകയാണ്. ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് പഴയ കെട്ടിടം നവീകരിച്ച് സൗകര്യങ്ങൾ ഒരുക്കുന്നതിന് തീരുമാനമായത്. നിർമിതി കേന്ദ്രം സീനിയർ എൻജിനീയർ രാമചന്ദ്ര​ൻെറ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം കെട്ടിടവും സ്ഥലവും സന്ദർശിക്കുകയും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു. പ്രിൻസിപ്പൽ ഡോ. എസ്. അജിത്, മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. സുദീപ്, ഡോ. വിമൽ റോഹൻ എന്നിവരുമൊപ്പമുണ്ടായിരുന്നു. ഒരു മാസത്തിനുള്ളിൽ നവീകരണ പ്രവൃത്തി പൂർത്തിയാക്കി ഗോഡൗൺ ഒരുക്കുമെന്നും അധികൃതർ അറിയിച്ചു. മരുന്നുകൾ അലക്ഷ്യമായി സൂക്ഷിക്കുന്നത് വിമർശനത്തിനിടയാക്കിയിരുന്നു.
Show Full Article
TAGS:
Next Story