Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2021 11:59 PM GMT Updated On
date_range 18 Jun 2021 11:59 PM GMTആരാധനാലയങ്ങൾ തുറക്കണം; സമരം ശക്തമാകുന്നു
text_fieldsആരാധനാലയങ്ങൾ തുറക്കണം; സമരം ശക്തമാകുന്നുപടം -സന്ദീപ്കണ്ണൂർ: ആരാധനാലയങ്ങൾ തുറക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു. എസ്.വൈ.എസ് ജില്ല കമ്മിറ്റി കലക്ടറേറ്റിന് മുന്നിൽ നടത്തിയ നിൽപുസമരം മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യാക്ഷൻ വി.കെ. അബ്ദുൽ ഖാദർ മൗലവി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ല വൈസ് പ്രസിഡൻറ് ഉമർ നദ്വി തോട്ടിക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എ.കെ. അബ്ദുൽ ബാഖി പാപ്പിനിശ്ശേരി സമരസന്ദേശം നൽകി. ജില്ല ജനറൽ സെക്രട്ടറി ഇബ്രാഹിം ബാഖവി പൊന്ന്യം സ്വാഗതവും ജില്ല സമരസമിതി കൺവീനർ മൻസൂർ പാമ്പുരുത്തി നന്ദിയും പറഞ്ഞു. കോവിഡ് ചട്ടം പാലിച്ച് പള്ളികളിൽ ആരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് കലക്ടർക്കുള്ള നിവേദനം എ.ഡി.എം ഏറ്റുവാങ്ങി. തുടർന്ന് ജില്ലയിലെ എം.പി, എം.എൽ.എമാർ, കോർപറേഷൻ, മുനിസിപ്പൽ, പഞ്ചായത്ത് അധികാരികൾ എന്നിവർക്ക് മണ്ഡലം, ഏരിയ, ശാഖ കമ്മിറ്റി നേതാക്കളും ഹരജി സമർപ്പിച്ചു.
Next Story