Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2021 5:31 AM IST Updated On
date_range 8 Jun 2021 5:31 AM IST'എെൻറ ഭക്ഷണം എെൻറ വീട്ടുവളപ്പിൽ' പദ്ധതിയുമായി മുണ്ടേരി ഗ്രാമപഞ്ചായത്ത്
text_fieldsbookmark_border
'എൻെറ ഭക്ഷണം എൻെറ വീട്ടുവളപ്പിൽ' പദ്ധതിയുമായി മുണ്ടേരി ഗ്രാമപഞ്ചായത്ത്പടം...ENTE FOOD ENTE VEETU VALAPIL ഒരുപിടി വിത്തും ഒരുപറ നെല്ലും മുണ്ടേരി ഗ്രാമപഞ്ചായത്ത് 6000 വീടുകളിലേക്ക് നെൽവിത്ത് വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. അനിഷ നിർവഹിക്കുന്നു(പടം knr deskൽ അയക്കും)മുണ്ടേരി: 'എൻെറ ഭക്ഷണം എൻെറ വീട്ടുവളപ്പിൽ' പദ്ധതിയുമായി മുണ്ടേരി ഗ്രാമപഞ്ചായത്ത്. കോവിഡിനെ അതിജീവിച്ച് സുഭിക്ഷമായി ജീവിക്കാൻ, ഭക്ഷണം വീട്ടുവളപ്പിൽതന്നെ ഉണ്ടാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിക്ക് മുണ്ടേരി ഗ്രാമപഞ്ചായത്ത് രൂപംനൽകിയിട്ടുള്ളത്. മുണ്ടേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻെറ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വാർഡ്തല കോവിഡ് ജാഗ്രതാസമിതികൾ, അയൽക്കൂട്ടം സമിതികൾ, കുടുംബശ്രീ യൂനിറ്റുകൾ, അംഗങ്ങൾ, ഹരിത കർമസേന എന്നീ സംഘടനാസംവിധാനത്തിലൂടെ പഞ്ചായത്തിലെ 6000 വീടുകളിലും പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഗ്രാമപഞ്ചായത്ത് തലത്തിൽ 200 വളൻറിയർമാർക്ക് പരിശീലനവും നൽകി. 6000 വീടുകളിലും നെൽവിത്തും ഇതിനകം എത്തിച്ചുതുടങ്ങിയിട്ടുണ്ട്. വാർഡ് സമിതികൾ, അയൽക്കൂട്ടം, കുടുംബശ്രീകൾവഴി പ്രാദേശികമായി ശേഖരിക്കുന്ന മരച്ചീനി കമ്പ്, ചേന, ചേമ്പ്, മഞ്ഞൾ, പപ്പായ, കറിവേപ്പില, വഴുതിന, പച്ചമുളക്, മുരിങ്ങ ചെടി എന്നിവ അയൽക്കൂട്ടംതലത്തിലോ കുടുംബങ്ങൾ സ്വന്തമായി ശേഖരിച്ചോ നടീൽ ഉത്സവത്തോടെ സ്വന്തം വീട്ടുവളപ്പിൽ നടും. ഇതിനായി വാർഡ് സമിതികളും അയൽക്കൂട്ടം സമിതികളും സഹായിക്കും. അടുക്കളമാലിന്യം ജൈവവളമായി ഉപയോഗിക്കാം. 6000 വീടുകളിലും കുടുംബ കാർഷികത്തോട്ടങ്ങൾ എടുക്കലാണ് പഞ്ചായത്തിൻെറ ലക്ഷ്യം. ഒരു സൻെറിലും അര സൻെറിലും കാർഷികത്തോട്ടങ്ങൾ രൂപപ്പെടുത്തിയെടുക്കും. മികച്ച കുടുംബതോട്ടങ്ങളെ അയൽക്കൂട്ടം, വാർഡ്തലത്തിലും പഞ്ചായത്ത് തലത്തിലും കണ്ടെത്തും. പഞ്ചായത്ത് തലത്തിലും വാർഡ്തലത്തിലുമുള്ള നെൽവിത്ത് വിതരണം തുടങ്ങി. പഞ്ചായത്ത് തലത്തിൽ ഒമ്പതാം വാർഡിലെ വി. കരുണാകരന് നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. അനിഷ നെൽവിത്ത് വിതരണം ഉദ്ഘാടനം ചെയ്തു. വാർഡ് തലത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലും നെൽവിത്ത് വിതരണം നടന്നുവരുന്നുണ്ട്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. പ്രകാശൻ പദ്ധതി വിശദീകരിച്ചു. കൃഷി ഓഫിസർ ടി. കൃഷ്ണദാസ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. പങ്കജാക്ഷൻ, ആസൂത്രണസമിതി ഉപാധ്യക്ഷൻ പി.പി. ബാബു, കൃഷി അസിസ്റ്റൻറ് എസ്. മിനി, ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനവും വളൻറിയർമാർക്കുള്ള പരിശീലനവും വ്യാഴാഴ്ച വ്യാഴാഴ്ച രാത്രി 7.30ന് ഗൂഗിൾ മീറ്റ് വഴി ഓൺലൈനിൽ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ നിർവഹിക്കും. കാർഷിക വിദഗ്ധൻ വി.ഒ. പ്രഭാകരൻ വളൻറിയർമാർക്ക് പരിശീലനം നൽകും. ഒരു വാർഡിൽനിന്ന് പഞ്ചായത്ത് മെംബറുടെ നേതൃത്വത്തിൽ എട്ടുവീതം വളൻറിയർമാർ ഉൾപ്പെടെ 200 പേർ പരിശീലന പരിപാടിയിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story