Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2021 5:31 AM IST Updated On
date_range 8 Jun 2021 5:31 AM ISTഓൺലൈൻ പഠനം; സിഗ്നൽ പ്രശ്നമാണോ? കോർപറേഷനെ അറിയിക്കാം
text_fieldsbookmark_border
ഓൺലൈൻ പഠനം; സിഗ്നൽ പ്രശ്നമാണോ? കോർപറേഷനെ അറിയിക്കാംകണ്ണൂർ: വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിന് നെറ്റ്വർക് സിഗ്നൽ ലഭിക്കാത്ത വിഷയത്തിന് പരിഹാരമാകുന്നു. കോർപറേഷൻ പരിധിയിൽ ഇൻറർനെറ്റ് കവറേജ് ലഭ്യമാകാത്തതുമൂലം വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം തടസ്സപ്പെടുന്ന സാഹചര്യമുണ്ടായാൽ കണ്ണൂർ കോർപറേഷനിൽ ബന്ധപ്പെടാവുന്നതാണ്. കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് പരാതികൾ സ്വീകരിക്കുന്നതിനായി സംവിധാനം ഒരുക്കിയത്. ലഭിക്കുന്ന പരാതികൾ ബന്ധപ്പെട്ട സേവനദാതാക്കൾക്ക് കൈമാറി അടിയന്തര പരിഹാരം ഉണ്ടാക്കുന്നതിന് നിർദേശം നൽകും. ഇതിനായി താഴെ പറയുന്ന നമ്പറുകളിൽ ബുധനാഴ്ച വൈകീട്ട് അഞ്ചിനകം ബന്ധപ്പെടാം. സുരേഷ് ബാബു എളയാവൂർ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ: 9961422880, സാബിറ ടീച്ചർ, കൗൺസിലർ: 9495025532.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story