Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2021 5:30 AM IST Updated On
date_range 8 Jun 2021 5:30 AM ISTതളിപ്പറമ്പ് മത്സ്യമാർക്കറ്റ് ശുചീകരിച്ചു
text_fieldsbookmark_border
തളിപ്പറമ്പ് മത്സ്യമാർക്കറ്റ് ശുചീകരിച്ചുതളിപ്പറമ്പ്: അറവുമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞ മാര്‍ക്കറ്റ് പരിസരം ജനകീയ ഇടപെടലിനെ തുടര്‍ന്ന് ശുചീകരിച്ചു. അഴുകിയ മാംസങ്ങളും മാലിന്യക്കൂമ്പാരങ്ങളും നിറഞ്ഞുകിടന്ന തളിപ്പറമ്പ് മാര്‍ക്കറ്റാണ് നഗരസഭയുടെ നേതൃത്വത്തില്‍ കരുതല്‍- ജനകീയ ശുചീകരണപദ്ധതിയുടെ ഭാഗമായി തിങ്കളാഴ്ച ശുചീകരിച്ചത്. കോവിഡിനൊപ്പം മഴക്കാലത്ത് പകര്‍ച്ചവ്യാധികൾ പടരാനുള്ള സാധ്യതയെ തുടർന്ന് പ്രതിപക്ഷ കക്ഷികള്‍ ഇടപെടല്‍ നടത്തിയിരുന്നു. മാര്‍ക്കറ്റ് പൂര്‍ണമായും അടച്ചിട്ടാണ് ശുചീകരിച്ചത്.മാര്‍ക്കറ്റ് മത്സ്യ യൂനിയന്‍ ഹോള്‍സെയില്‍ ആന്‍ഡ് റീട്ടെയില്‍, ബീഫ് യൂനിയന്‍, ലോഡ് ആന്‍ഡ് അണ്‍ലോഡ് യൂനിയന്‍ എന്നിവയുടെ നേതൃത്വത്തിലാണ് ജനകീയശുചീകരണം നടത്തിയത്. നഗരസഭ ചെയര്‍മാന്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, കൗണ്‍സിലര്‍മാരായ കൊടിയില്‍ സലീം, സി. നുബ്ല എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story