Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2021 5:30 AM IST Updated On
date_range 8 Jun 2021 5:30 AM ISTസാങ്കേതിക വിദ്യാഭ്യാസ സ്ഥാപന നടത്തിപ്പുകാരുടെ വീട്ടുമുറ്റ സമരം
text_fieldsbookmark_border
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപന നടത്തിപ്പുകാരുടെ വീട്ടുമുറ്റ സമരം (KNR-KEN-8CHP2) സാങ്കേതിക വിദ്യാഭ്യാസ സ്ഥപാനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള അനുമതി ആവശ്യപ്പെട്ടുള്ള വീട്ടുമുറ്റ സമരം സംസ്ഥാന പ്രസിഡൻറ് കെ.എസ്. അനില്‍ കുമാര്‍ ചെറുപുഴയില്‍ ഉദ്ഘാടനം ചെയ്യുന്നുചെറുപുഴ: കോവിഡ് മാനദണ്ഡം പാലിച്ച് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്സ് വെല്‍ഫെയര്‍ അസോസിയേഷൻ നേതൃത്വത്തില്‍, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നവരും ജീവനക്കാരും കുടുംബാംഗങ്ങളും വീട്ടുമുറ്റ സമരം നടത്തി. കോവിഡ് മൂലം തകര്‍ന്ന സാങ്കേതിക വിദ്യാഭ്യാസ മേഖലക്ക് ഉത്തേജക പാക്കേജ് അനുവദിക്കുക, വാടക, വൈദ്യുതി ബില്‍ എന്നിവയില്‍ ഇളവ് അനുവദിക്കുക, ബാങ്കുകളുടെ ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുക എന്നീ ആവശ്യങ്ങള്‍കൂടി ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രായോഗികമല്ലാത്ത ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിനു സ്ഥാപനങ്ങള്‍ കടുത്ത പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സംസ്ഥാന പ്രസിഡൻറ്കെ.എസ്. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഷഹീര്‍ അലി, കെ. മൊയ്തീന്‍കുട്ടി, അബ്ദുല്‍ റസാഖ്, കെ.പി. ഷനില്‍, പി. റയീസ്, കെ.പി. ജോബി എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story