Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആദ്യം ബ്രേക്ക്​...

ആദ്യം ബ്രേക്ക്​ ചവിട്ടുന്ന ശബ്​ദം; പിന്നെ ഇടിയുടെ ശബ്​ദവും

text_fields
bookmark_border
ആദ്യം ബ്രേക്ക്​ ചവിട്ടുന്ന ശബ്​ദം; പിന്നെ ഇടിയുടെ ശബ്​ദവും accident at mundayad, AMBULANCE ACCIDENT ​ മരത്തിൽ ഇടിച്ചുതകർന്ന ആംബുലൻസ് കണ്ണൂർ: 'ആദ്യം കേട്ടത്​ ബ്രേക്കിടുന്ന ശബ്​ദം, പിന്നെ ഇടിയുടെ ശബ്​ദവും' മുണ്ടയാട്ട്​ മൂന്നുപേരുടെ മരണത്തിനിടയാക്കിയ ആംബുലൻസ്​ അപകടത്തെക്കുറിച്ച്​ സമീപവാസിയായ റഫീക്കി​ൻെറ വാക്കുകളാണിത്​. ശബ്​ദംകേട്ട്​ ഒാടിവന്നപ്പോഴാണ്​ ആംബുലൻസ്​ മരത്തിൽ ഇടിച്ച്​ മറിഞ്ഞ നിലയിലാണ്​ കണ്ടത്​. അപകടശബ്​ദംകേട്ട്​ ഏതാനുംപേർ സ്​ഥലത്തെത്തി. ഒരാൾ പുറത്ത്​ വീണുകിടക്കുന്നതാണ്​ കണ്ടത്​. അയാളെ എല്ലാവരും ചേർത്ത്​ മാറ്റിക്കിടത്തി. വാഹനത്തിന്​ അകത്തുള്ളവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ ഡോർ ലോക്കായിരുന്നു. ഉടനെ പൊലീസിനെയു ഫയർ ഫോഴ്​സിനെയും വിവരം അറിയിച്ചു. ഫയർ ഫോഴ്​സ്​ എത്തി കയർ ഉപയോഗിച്ച്​ മറിഞ്ഞുകിടന്ന ആംബുലൻസിനെ നിവർത്തി. അതിനുശേഷം രണ്ടുപേരെ പുറത്തെടുത്തു. ഗ്യാസ്​കട്ടർ ഉപയോഗിച്ച്​ വെട്ടിപ്പൊളിച്ചാണ്​ ഡ്രൈവറെ പുറത്തെടുത്തത്​. അപ്പോഴേക്കും മൂന്നുപേരും മരിച്ചതായാണ്​ തോന്നിയത്​ -അദ്ദേഹം പറഞ്ഞു. അപകടസ്​ഥലത്തിന്​ സമീപത്തായി കൾവർട്ട്​ നിർമാണം നടക്കുന്നുണ്ട്​. റോഡ്​ പണി നടക്കുന്ന മുന്നറിയിപ്പ്​ ബോർഡ്​ ഉണ്ടെങ്കിലും രാത്രി കാലങ്ങളിൽ ഇത്​ ശ്രദ്ധയിൽപെടാത്ത സ്​ഥിതിയാണെന്ന ആക്ഷേപമുണ്ട്​. പുലർച്ചയായതിനാലും രോഗിയുമായി വരുന്നതിനാലും ആംബുലൻസ്​ നല്ലവേഗത്തിലാകാനുള്ള സാധ്യതയുണ്ട്​. കൾവർട്ട്​ പണി നടക്കുന്ന സ്​ഥലമായതിനാൽ പെ​െട്ടന്ന്​ ബ്രേക്ക്​ ചവി​േട്ടണ്ടിവന്നതാകാം ആംബുലൻസ്​ നിയന്ത്രണംവിട്ട്​ സമീപത്തെ മരത്തിൽ ഇടിക്കാനിടയാക്കിയതെന്നാണ്​ നാട്ടുകാർ പറയുന്നത്​. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ്​ തലകീഴായാണ്​ മറിഞ്ഞത്​. ആംബുലൻസി​ൻെറ മുൻവശം പൂർണമായും തകർന്നനിലയിലാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story