Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓൺലൈൻ പഠനം:...

ഓൺലൈൻ പഠനം: കുട്ടികൾക്ക് താങ്ങാവാൻ ധർമടം പഞ്ചായത്ത്

text_fields
bookmark_border
ഓൺലൈൻ പഠനം: കുട്ടികൾക്ക് താങ്ങാവാൻ ധർമടം പഞ്ചായത്ത് തലശ്ശേരി: ഓൺലൈൻ പഠനത്തിന് സംവിധാനമില്ലാതെ പ്രയാസപ്പെടുന്ന കുട്ടികൾക്ക് താങ്ങാവാൻ ധർമടം ഗ്രാമപഞ്ചായത്ത് ജനകീയ ഇടപെടലിലൂടെ മാതൃകാപദ്ധതി തയാറാക്കുന്നു. ഇതിനായി പഞ്ചായത്തിലെ 18 വാർഡുകളിലും അതത് മെംബർമാരുടെ നേതൃത്വത്തിൽ പ്രത്യേക വാർഡ്​തല വികസനസമിതികൾ രൂപവത്കരിക്കും. വാർഡിലെ താമസക്കാരായ കുട്ടികളിൽ ആർക്കൊക്കെ ഓൺലൈൻ പഠനസാമഗ്രികൾ ഇല്ലെന്ന് ബന്ധപ്പെട്ട അധ്യാപകരിൽനിന്ന്​ കണ്ടെത്തി അവർക്ക് മൊബൈൽ ഫോണുകൾ എത്തിച്ചുനൽകാനാണ് തീരുമാനം.ഇതിനാവശ്യമായ സാമ്പത്തികകാര്യങ്ങൾ ജനങ്ങളിൽനിന്ന് സ്വരൂപിക്കും. തലശ്ശേരി സൗത്ത് ബി.ആർ.സിയിൽ ഉൾപ്പെടുന്ന ന്യൂ മാഹി, ധർമടം, എരഞ്ഞോളി ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡൻറുമാർ, തലശ്ശേരി നഗരസഭ ചെയർപേഴ്സൻ, അധ്യാപക പ്രതിനിധികൾ എന്നിവർ ഒത്തുചേർന്ന ഓൺലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story