Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2021 5:30 AM IST Updated On
date_range 8 Jun 2021 5:30 AM ISTകേസുകൾ പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി
text_fieldsbookmark_border
കേസുകൾ പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടിപാനൂർ: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുല്ലൂക്കരയിൽ നടന്ന കൊലപാതകത്തിലും തുടർന്നുണ്ടായ സംഘർഷത്തിലും നിരപരാധികളുടെ പേരിൽ ചൊക്ലി പൊലീസ് ചുമത്തിയ കള്ളക്കേസുകൾ പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റവാളികളെ പിടിക്കുന്നതിന് പകരം കിട്ടിയവനെ പ്രതികളാക്കുന്ന പതിവുരീതിയാണ് പൊലീസ് സ്വീകരിച്ചത്. നിരപരാധിയായ വെൽഫെയർ പാർട്ടി പ്രവർത്തകൻ അബ്ദുൽ അസീസ് കൊച്ചി അങ്ങാടിയെ കേസിൽ ഉൾപ്പെടുത്തിയത് തികച്ചും അന്യായവും നീതീകരിക്കാൻ കഴിയാത്തതുമാണെന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും യോഗം അഭിപ്രായപ്പെട്ടു. കൂത്തുപറമ്പ് മണ്ഡലം പ്രസിഡൻറ് അബ്ദുറഹ്മാൻ എലാങ്കോട് അധ്യക്ഷത വഹിച്ചു. കെ.കെ. അസ്‌ലം സ്വാഗതവും നജ്മ നാസർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story