Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2021 5:30 AM IST Updated On
date_range 8 Jun 2021 5:30 AM ISTറോഡ് നിർമാണം; ഉദ്യോഗസ്ഥസംഘം നാളെയെത്തും
text_fieldsbookmark_border
റോഡ് നിർമാണം; ഉദ്യോഗസ്ഥസംഘം നാളെയെത്തുംPYR Road റോഡ് പ്രവൃത്തി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നേതാക്കളും ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് എൻജിനീയറുമായി ചർച്ച നടത്തുന്നുപയ്യന്നൂർ: കിഫ്ബി റോഡ് നിർമാണം ഇഴയുന്നുവെന്ന പരാതിയെ തുടർന്ന് പ്രവൃത്തി വേഗത്തിലാക്കാൻ ഉന്നത ഉദ്യോഗസ്ഥസംഘം ബുധനാഴ്ച എത്തും. ഏഴിലോട് പുതിയ പുഴക്കര കാരന്താട്ട് റോഡിൻെറയും ചുടല പാണപ്പുഴ ഏര്യം റോഡിൻെറയും നിർമാണപ്രവൃത്തി വേഗത്തിലാക്കാൻ സത്വരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നേതാക്കൾ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയറെ കണ്ടതിൻെറ ഫലമായാണ് തീരുമാനം.സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രാജേഷ്, ഏരിയ സെക്രട്ടറി കെ. പത്മനാഭൻ, ഏരിയ കമ്മിറ്റി അംഗം കെ.വി. വാസു, കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് ടി. സുലജ, കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡൻറ് എ. പ്രാർഥന, വൈസ് പ്രസിഡൻറ് ശശിധരൻ, ബ്ലോക്ക് പഞ്ചായത്തംഗം എം.വി. ദീപു എന്നിവരാണ് പൊതുമരാമത്ത് വകുപ്പ് വിഭാഗം റോഡ്സ് എക്സിക്യൂട്ടിവ് എൻജിനീയർ എം. ജഗദീശനുമായി ചർച്ച നടത്തിയത്. ഏഴിലോട് റെയിൽവേ സ്റ്റേഷൻ പുതിയ പുഴക്കര കാരന്താട് റോഡിൻെറ പ്രവൃത്തി പൂർണമായും നിലച്ചിട്ട് മാസങ്ങളായി. ചെയ്തിടത്തോളം പ്രവൃത്തിക്ക് പണം ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് കരാറുകാരൻ എകപക്ഷീയമായി പണി നിർത്തിവെക്കുകയായിരുന്നു.എന്നാൽ, പാർട്ട് ബിൽ പാസായി പണം ലഭിച്ചിട്ടും പ്രവൃത്തി പുനരാരംഭിക്കാൻ കരാറുകാരൻ തയാറായിട്ടില്ല. ചുടല പാണപ്പുഴ ഏര്യം റോഡ് പ്രവൃത്തി തുടക്കത്തിൽ വേഗത്തിലായിരുന്നെങ്കിലും ഇപ്പോൾ ഇഴഞ്ഞുനീങ്ങുകയാണ്. ഇക്കാര്യം പലതവണ ശ്രദ്ധയിൽപെടുത്തിയിട്ടും വേഗത്തിലാക്കി ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണാൻ അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ടനടപടികൾ സ്വീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന റോഡുകളുടെ നിർമാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നേതാക്കളും ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് കാര്യാലയത്തിലെത്തി എക്സിക്യൂട്ടിവ് എൻജിനീയറുമായി ചർച്ച നടത്തിയത്.നിർമാണപ്രവൃത്തിയുമായി ബന്ധപ്പെട്ട് കരാറുകാർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും പ്രവൃത്തികൾ വേഗത്തിലാക്കാൻ സത്വരനടപടികൾ സ്വീകരിക്കുമെന്നും എക്സിക്യൂട്ടിവ് എൻജിനീയർ ഉറപ്പുനൽകി. അസി. എക്സിക്യൂട്ടിവ് എൻജിനീയർ സുനിൽ കൊയിലേര്യൻ, പയ്യന്നൂർ സെക്ഷൻ അസി. എൻജിനീയർ കെ. ദിലീപ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story