Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2021 5:29 AM IST Updated On
date_range 8 Jun 2021 5:29 AM ISTകോൺഗ്രസ് ലക്ഷദ്വീപ് ഐക്യദാർഢ്യ സംഗമം
text_fieldsbookmark_border
കോൺഗ്രസ് ലക്ഷദ്വീപ് ഐക്യദാർഢ്യ സംഗമം പടം irt congress കോൺഗ്രസ് അയ്യൻകുന്ന് മണ്ഡലം കമ്മിറ്റി അങ്ങാടിക്കടവിൽ നടത്തിയ ലക്ഷദ്വീപ് ഐക്യദാർഢ്യ സംഗമംഇരിട്ടി: കോൺഗ്രസ് മണ്ഡലം-ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. ആറളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ വിവിധയിടങ്ങളിൽ ലക്ഷദ്വീപ് ഐക്യദാർഢ്യം സംഘടിപ്പിച്ചു. ചെടിക്കുളം ടൗണിൽ നടന്ന പരിപാടി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജോഷി പാലമറ്റം അധ്യക്ഷത വഹിച്ചു.ആറളം, എടൂർ, വീർപ്പാട് എന്നിവിടങ്ങളിൽ നടന്ന പരിപാടിയിൽ അരവിന്ദൻ ആറളം, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷിജു നെടുംപറമ്പിൽ, ആറളം ഗ്രാമപഞ്ചായത്ത് മെംബർമാരായ നാസർ, സെലീന ടീച്ചർ, ജോസ് അന്തിയാംകുളം, ജെസി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അയ്യൂബ്, നൗഫൽ, മണ്ഡലം ഭാരവാഹികളായ ജാൻസൺ, സുരേന്ദ്രൻ, യജീദ്, ഇബ്രാഹിം, കെ.എം. പീറ്റർ എന്നിവർ സംസാരിച്ചു.അയ്യൻകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടിക്കടവ് ടൗണിൽ ലക്ഷദ്വീപ് സംരക്ഷണ ദിനം സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ജെയ്സൻ കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജയിൻസ് മാത്യു അധ്യക്ഷത വഹിച്ചു. പായം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് സംരക്ഷണ ദിനമായി ആചരിച്ചു. മാടത്തിൽ ടൗണിൽ നടന്ന പരിപാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് റഈസ് കണിയറക്കൽ അധ്യക്ഷത വഹിച്ചു. പി.സി. പോക്കർ, ജോസ് മാടത്തിൽ, ബിജു കരിമാക്കി, ജോസ്‌കുട്ടി തുണ്ടത്തിൽ, ജെയിംസ് കടമ്പൻചിറ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story