Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2021 5:29 AM IST Updated On
date_range 8 Jun 2021 5:29 AM ISTപ്രാർഥനകൾ ബാക്കിയാക്കി സുമയ്യ യാത്രയായി
text_fieldsbookmark_border
ഉരുവച്ചാൽ: സുമയ്യയുടെ മരണം പഴശ്ശിനാടിന് നൊമ്പരമായി. മാധ്യമം ഉരുവച്ചാൽ ഏജൻറ് കെ.കെ. അബ്ദുസ്സലാമിൻെറ ഭാര്യ സുമയ്യയുടെ (37) ജീവനുവേണ്ടി പത്തു ദിവസത്തോളമായി നാട് പ്രാർഥനയിലായിരുന്നു. ആ പ്രാർഥനകൾ ബാക്കിയാക്കിയാണ് സുമയ്യ ഞായറാഴ്ച പുലർച്ചെ യാത്രയായത്. ആറു വർഷം മുമ്പ് ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് 30 ലക്ഷത്തിലധികം രൂപ െചലവഴിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വൃക്ക മാറ്റിവെച്ച് തുടർപരിചരണത്തിൽ കഴിയുകയായിരുന്നു. ഏതാനും ദിവസം മുമ്പ് ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് പരിശോധനയിൽ പോസിറ്റിവ് ആവുകയും, പിന്നീട് നടത്തിയ പരിശോധനയിൽ നെഗറ്റിവുമായി. അതിനിടെ പിടിപെട്ട ന്യൂമോണിയ വൃക്കയെ ബാധിക്കുകയും ചെയ്തു. ഇതോടെ ആരോഗ്യസ്ഥിതി ഗുരുതരമായി. ഇതേതുടർന്ന് വെള്ളിയാഴ്ച രാത്രി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ഞായറാഴ്ച പുലർച്ചെ മരണത്തിന് കീഴടങ്ങിയത്. ഒരു നാടിൻെറ മുഴുവൻ പ്രാർഥനകളും നിഷ്ഫലമാക്കിയായിരുന്നു സുമയ്യയുടെ ജീവിതത്തിൽനിന്നുള്ള മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story